'പിസി ജോര്‍ജ്, അവളുടെ കണ്ണീരിന് നിങ്ങള്‍ വില കൊടുക്കേണ്ടിവരും'

അവളെ ഇനിയും വേദനിപ്പിക്കരുത്. ഞങ്ങള്‍ കൂടെയുണ്ട് എന്നു പറയേണ്ട സമയമാണ്
'പിസി ജോര്‍ജ്, അവളുടെ കണ്ണീരിന് നിങ്ങള്‍ വില കൊടുക്കേണ്ടിവരും'

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് നടി സജിത മഠത്തില്‍. അവളെ ഇനിയും വേദനിപ്പിക്കരുത്. ഞങ്ങള്‍ കൂടെയുണ്ട് എന്നു പറയേണ്ട സമയമാണ് ഇതെന്നും സജിത മഠത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പ്രതികരിച്ച പിസി ജോര്‍ജ് എംഎല്‍എക്കെതിരെയുള്ള ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് സജിത ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

സജിതയുടെ കുറിപ്പ്; 


നിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ പ്രസ്താവനകള്‍ എന്നവള്‍ പറയുമ്പോള്‍ വേദനിക്കുന്നത് ആത്മാഭിമാനമുള്ള സ്ത്രീകളുടെ മനസ്സുകൂടിയാണ്. ഇരയായി നിശ്ശബ്ദമായി കരഞ്ഞു തീര്‍ക്കാനുള്ളതല്ല അവളുടെ ജീവിതം. സ്ത്രീ കരുത്തിന്റെ പ്രതീകമായാണ് ഞങ്ങളവളെ കാണുന്നത്. ഈ ദിവസങ്ങളില്‍ അവള്‍ പൊഴിക്കുന്ന കണ്ണനീരിന് നിങ്ങള്‍ വില കൊടുക്കേണ്ടി വരും പി.സി.ജോര്‍ജ്ജ് ! അവളുടെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ ഇനി ഞങ്ങള്‍ അനുവദിക്കില്ല. സുഹൃത്തുക്കളെ ഏറെ വേദനയോടെയാണ് ഞാനിത് എഴുതുന്നത്. അവളെ ഇനിയും വേദനിപ്പിക്കരുത് , ഞങ്ങള്‍ കൂടെ ഉണ്ട് എന്നു പറയേണ്ട സമയമാണിത്. ടീച്ചര്‍ക്ക്, ഈ കുറിപ്പിന് ഏറെ നന്ദി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com