മലയാളം പഠിച്ച് കനയ്യ കുമാര്‍; കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത 

 2019ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ കനയ്യ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത
മലയാളം പഠിച്ച് കനയ്യ കുമാര്‍; കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത 

കണ്ണൂര്‍: 2019ല്‍ നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍  ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് ദേശീയ കമ്മിറ്റി അംഗവുമായ കനയ്യ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യത. ഔദ്യോഗിക തീരുമാനം ആയിട്ടില്ലെങ്കിലും യുവക്കാളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ച നേതാവ് എന്ന നിലയില്‍ കനയ്യ കുമാറിനെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഒരു വിഭാഗം സിപിഐയില്‍ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. 

 ഇപ്പോള്‍ നടന്നുവരുന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിലും പ്രതിനിധികളുടെ ഇടയില്‍ ഇക്കാര്യം വ്യാപക ചര്‍ച്ചയായി എന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത് കനയ്യ കുമാറായിരുന്നു. 

സംഘപപരിവാര്‍ ശക്തികളുടെ നോട്ടപ്പുള്ളിയായ കനയ്യ കുമാര്‍ മത്സരിച്ച് വിജയിച്ച് ലോകസഭയിലെത്തുന്നത് ഇടതുപക്ഷത്തിന് മുതല്‍ക്കൂട്ടാകും എന്ന് എഐവൈഎഫിന്റെ മുതിര്‍ന്ന നേതാവ് പറഞ്ഞു. കനയ്യ കുമാറിന് സീറ്റ് നല്‍കുമെങ്കില്‍ തിരുവന്തപുരം നല്‍കാനാണ് സാധ്യത. ബിജെപി ശക്തിപ്രാപിച്ചുവരുന്ന തിരുവനന്തപുരത്ത് ജയിച്ചു കയറണമെങ്കില്‍ ശ്കതമായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് പാര്‍ട്ടിയും എല്‍ഡിഎഫും വിലയിരുത്തുന്നത്

മലയാളക്കരയില്‍ മുഴുവന്‍ നടന്നു പ്രസംഗിച്ച കനയ്യ കുമാറിന് ഇപ്പോള്‍ മലയാളവും വഴങ്ങിത്തുടങ്ങിയിട്ടുണ്ട്. മലയാളം പഠിക്കാന്‍ പ്രായാസമാണെന്നും എന്നാലും ശ്രമിക്കുന്നുണ്ട് എന്നുമാണ് കനയ്യ കുമാര്‍ പറയുന്നത്. ഇതും അണികളില്‍ പ്രതീക്ഷയുണര്‍ത്തുന്നു. എന്നാല്‍ താന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വിട്ട് സജീവ രാഷ്ട്രീയത്തിലിറങ്ങുന്ന കാര്യം ഇതുവരേയും തീരുമാനിച്ചിട്ടില്ല എന്നാണ് കനയ്യ കുമാര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com