സിപിഐക്കു വിവരക്കേട്; വൈദ്യുതി വേണം, എസി വേണം, വൈദ്യുത പദ്ധതികളോട് എതിര്‍പ്പെന്നും എംഎം മണി

കാനം രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് സര്‍ക്കാരിനെതിരെ പറയിപ്പിച്ച് ഇതു പിന്നീട് പാര്‍ട്ടി നിലപാടെല്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ്
സിപിഐക്കു വിവരക്കേട്; വൈദ്യുതി വേണം, എസി വേണം, വൈദ്യുത പദ്ധതികളോട് എതിര്‍പ്പെന്നും എംഎം മണി

വിവരക്കേടുകൊണ്ടാണ് അതിരപ്പിള്ളി പദ്ധതിയെ സിപിഐ എതിര്‍ക്കുന്നതെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പദ്ധതി നടപ്പാക്കാന്‍ തന്നെയാണ് സിപിഐഎമ്മിന്റെയും കെഎസ്ഇബിയുടേയും തീരുമാനമെന്നും എംഎം മണി പറഞ്ഞു. നാവിന്റെ ദോഷം കൊണ്ട് ഭരണ നേട്ടങ്ങള്‍ ഇല്ലാതാക്കുകയാണ് തലപ്പത്തുള്ളവരെന്ന് മണിയുടെ വിമര്‍ശനത്തിന് സിപിഐ മറുപടി നല്‍കി. 

എല്ലാവര്‍ക്കും വൈദ്യുതിയും എസിയും വേണം. എന്നാല്‍ വൈദ്യുതി പദ്ധതികളെ എതിര്‍ക്കുമെന്ന് എംഎം മണി പറഞ്ഞു. 
കാനം രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് സര്‍ക്കാരിനെതിരെ പറയിപ്പിച്ച് ഇതു പിന്നീട് പാര്‍ട്ടി നിലപാടെല്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ്. അതിരപ്പിള്ളി
പദ്ധതിയ്‌ക്കെതിരെ ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്ന കോണ്‍ഗ്രസ് ഭരണത്തിലായിരുന്നപ്പോള്‍ എന്തുകൊണ്ട് പദ്ധതി വേണ്ടെന്നു വച്ചില്ലെന്നും എംഎം മണി ചോദിച്ചു.

മാര്‍ക്‌സിസത്തെ മനസിലാക്കുന്നവര്‍ പരിസ്ഥിതിയെ കൊ്ള്ളയടിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് എംഎം മണി രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്.

അതേസമയം നാവുദോഷം കൊണ്ട് ഭരണനേട്ടങ്ങള്‍ ഇല്ലാതാക്കുകയാണ് ഭരണത്തിലുള്ളവരെന്ന് സിപിഐ അസി. സെക്രട്ടറി പ്രകാശ് ബാബു പ്രതികരിച്ചു. എല്‍ഡിഎഫ് തീരുമാനിക്കാതെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com