എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ വന്ന മോഹന്‍ ഭാഗവതിന് വിലക്ക്; പതാക ഉയര്‍ത്തുമെന്ന് ബിജെപി

ഇത് സംബംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും ആര്‍എസ്എസ് നേതൃത്വത്തിനും കലക്ടര്‍ നിര്‍ദേശം നല്‍കി
എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ വന്ന മോഹന്‍ ഭാഗവതിന് വിലക്ക്; പതാക ഉയര്‍ത്തുമെന്ന് ബിജെപി

പാലക്കാട്: എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന് വിലക്ക്. എയ്ഡഡ് സ്‌കൂളില്‍ രാഷ്ട്രീയ നേതാക്കള്‍ പതാക ഉയര്‍ത്തുന്ന ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ കലക്ടറാണ് വിലക്കിയത്. ജനപ്രതിനിധികള്‍ക്കോ പ്രധാനാധ്യാപകനോ പതാക ഉയര്‍ത്താമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഇത് സംബംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും ആര്‍എസ്എസ് നേതൃത്വത്തിനും കലക്ടര്‍ നിര്‍ദേശം നല്‍കി. കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലാണ് മോഹന്‍ ഭഗവതിനെ പതാക ഉയര്‍ത്തുന്നതില്‍ നിന്നും വിലക്കിയത്. 

ജനപ്രതിനിധികളോ, പ്രധാന അധ്യാപകരോ മാത്രമേ ദേശീയ പതാക ഉയര്‍ത്താന്‍ പാടൂ എന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ അധികൃതര്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റിനും നോട്ടീസ് നല്‍കിയത്. ഡിവൈഎസ്പി, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

ആര്‍എസ്എസ് അനുഭാവികളായവരുടെ മാനേജ്‌മെന്റ് നടത്തുന്ന കര്‍ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്രദിനാഘേ!ാഷത്തില്‍ മേ!ാഹന്‍ ഭാഗവത് ഇന്ന് രാവിലെ ഒന്‍പതിന് ദേശീയ പതാക ഉയര്‍ത്തുമെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. അതനുസരിച്ച് സുരക്ഷാക്രമീകരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ സംഘടനാനേതാക്കള്‍ ഉള്‍പ്പെടെ പതാക ഉയര്‍ത്താന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഉത്തരവിന്റെ കോപ്പിയും മാനേജ്‌മെന്റിന് നല്‍കിയിട്ടുണ്ട്. 

സ്വാതന്ത്രദിനത്തില്‍ ദേശീയ പതാക ആര്‍ക്കും ഉയര്‍ത്താമെന്നാണ് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ പറയുന്നു. അതിനു ഘടക വിരുദ്ധമാണ് ജില്ലാഅധികൃതരുടെ നോട്ടീസ്‌ എന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. ഭാഗവത് തന്നെ പതാക ഉയര്‍ത്തും എന്നാണ്  നേതാക്കള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com