കുമ്മനത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവമോര്‍ച്ച നേതാവിനെ വെട്ടി ആര്‍എസ്എസ്

ബിജെപി നേതൃത്വത്തിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്കെതിരെ ഇയാള്‍ പ്രതികരിച്ചതും ആക്രമണത്തിന് കാരണമായി
കുമ്മനത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവമോര്‍ച്ച നേതാവിനെ വെട്ടി ആര്‍എസ്എസ്

തൃശൂര്‍: യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ച് ആര്‍എസ്എസ്. തൃശൂര്‍ യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം അനീഷ് പോണത്തിനാണ് ആക്രമണമേറ്റത്. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പോസ്റ്റിട്ടതിനാണ് തന്നെ ആക്രമിച്ചതെന്നാണ് അനീഷിന്റെ ആരോപണം. ബിജെപി നേതൃത്വത്തിന് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്കെതിരെ ഇയാള്‍ പ്രതികരിച്ചതും ആക്രമണത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. 

ആക്രമണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ജെമി, അഖില്‍, രാജേഷ്, അനീഷ് എന്നിവര്‍ക്കെതിരെ കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com