കുമ്മനത്തിന് ആര്‍എസ്എസ് പിന്തുണ: അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കുമ്മനത്തിന് ചുമതല

അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന നിര്‍ദേശവുമായി ആര്‍എസ്എസ് - നേതാക്കള്‍ക്കെതിരായി അഴിമതി ആരോപണം കുമ്മനത്തിന്റെ  നേതൃത്വത്തില്‍ അന്വേഷിക്കാനും നിര്‍ദേശം 
കുമ്മനത്തിന് ആര്‍എസ്എസ് പിന്തുണ: അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കുമ്മനത്തിന് ചുമതല

തിരുവനന്തപുരം:  മെഡിക്കല്‍ കോളേജ് കോഴ ഇടപാട് സംബന്ധിച്ച പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ കൂടുതല്‍ നടപടിക്ക് ബിജെപി സംസ്ഥാന നേതൃത്വം. വിഷയത്തില്‍ ഇതിനോടൊപ്പം ഉയര്‍ന്ന ആരോപണങ്ങളും പാര്‍ട്ടി സംസ്ഥാന നേതത്വം അന്വേഷിക്കും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേരിട്ടുളള നിയന്ത്രണത്തിലാകും അന്വേഷണം നടക്കുക. ആര്‍എസ്എസ് ഇക്കാര്യത്തില്‍ പൂര്‍ണചുമതല കുമ്മനം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ വേണമെന്നും ആര്‍എസ്എസ് നേതൃത്വം കുമ്മനത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേതാക്കള്‍ എതിരെ ഉയര്‍ന്നിട്ടുള്ള വിവിധ അഴിമതി ആരോപണങ്ങളിലാണ് ്അന്വേഷണം നടക്കുക. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം കുമ്മനത്തിന്റെ നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് വി മുരളീധരപക്ഷം. റിപ്പോര്‍ട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഏകപക്ഷിയമായ നിലപാടാണ് കുമ്മനം കൈക്കൊണ്ടതെന്നാണ് മുരളീധരന്‍ പറയുന്നത്. 

കോഴിക്കോട് ദേശീയ കൗണ്‍സില്‍ സമ്മേളനവുമായി ബന്ധപ്പെട്ട് എം മോഹനന്‍ വ്യാജരസീത് അടിച്ചിട്ടും യുവമോര്‍ച്ച നേതാവ് പ്രഫുല്ല കൃഷ്ണനെതിരെയാണ് നടപടിയെടുത്തത്. വിഷയം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ബി ഗോപാലകൃഷ്ണന്‍ പ്രസുടമയുടെ ഭാര്യയെ ഭയപ്പെടുത്താനാണ് ശ്രമിച്ചതെന്നും മുരളീധരപക്ഷം നേതാക്കള്‍ ആരോപിക്കുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിയന്ത്രണത്തിലാണ് കേരളഘടകത്തിന്റെ പ്രവര്‍ത്തനമെങ്കിലും വിഭാഗീയത രൂക്ഷമാകുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍  വ്യക്തമാക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com