തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യവുമായി എന്‍സിപിയിലെ ഒരു വിഭാഗം

അഴിമതി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യവുമായി എന്‍സിപി ജില്ലാ പ്രസിഡന്റുമാര്‍ - അടുത്തമാസം 20ന് നടക്കുന്ന യോഗത്തില്‍ നിലപാട് അറിയിക്കും
തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യവുമായി എന്‍സിപിയിലെ ഒരു വിഭാഗം

കൊച്ചി: അഴിമതി ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യവുമായി എന്‍സിപി ജില്ലാ പ്രസിഡന്റുമാര്‍. എട്ട് ജില്ലാ പ്രസിഡന്റുമാരും പോഷകസംഘടനകളുമാണ് ചാണ്ടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. എറണാകുളത്ത് ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം.

മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രാജിവെക്കാന്‍ ആദ്ദേഹം തയ്യാറാകണം. ആരോപണം ഉയര്‍ന്നാല്‍ രാജിവെക്കുക എന്നതാണ് പാര്‍്ട്ടിയുടെയും മുന്നണിയുടെയും രീതി. ഈ രീതി പാലിക്കാന്‍ തോമസ് ചാണ്ടി തയ്യാറാകണമെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി തലത്തിലും സര്‍്ക്കാര്‍ തലത്തിലും അന്വേഷണം നടത്തണം. ഉഴവൂര്‍ വിജയന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ഭാരവാഹികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് തയ്യാറായിട്ടില്ലെന്നും മുക്കം മുഹമ്മദ് പറഞ്ഞു.

മുന്‍മന്ത്രി എകെ ശശീന്ദ്രന്റെ മൗനാനുവാദത്തോടെയാണ് യോഗം ചേര്‍ന്നതെന്നാണ് സൂചന. മന്ത്രിയുടെ പലനിലപാടുകള്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്നതാണെന്നും സ്വ്ന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. സ്വന്തം ഇഷ്ടക്കാര്‍ക്കായാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ പറയുന്നു. 

അതേസമയം കായല്‍ കൈയേറിയെന്നതടക്കം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയമുണ്ടെന്നും തോമസ് ചാണ്ടി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

തന്റെ റിസോര്‍ട്ടിലേക്ക് പോകാന്‍ രണ്ട് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിര്‍മ്മിച്ചെന്നും കായല്‍ നികത്തിയെന്നുമുള്ള വാര്‍ത്ത ഒരു സ്വകാര്യ ചാനലാണ് പുറത്ത് വിട്ടത്. മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നായിരുന്നു ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com