മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്; മകന്‍ നിരപരാധിയാണെന്ന് കത്തില്‍ അമ്മ

പൊലീസ് അന്വേഷണം ശരീയായ ദിശയിലാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് കത്തില്‍ പറയുന്നു
മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്; മകന്‍ നിരപരാധിയാണെന്ന് കത്തില്‍ അമ്മ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ ദിലീപിന്റെ അമ്മ സരോജത്തിന്റെ കത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മകന്‍ നിരപരാധിയാണെന്നാണ് മുഖ്യമന്ത്രിക്കുള്ള ദിലീപിന്റെ അമ്മയുടെ കത്തില്‍ പറയുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ മകനെ കുടുക്കാന്‍ മനഃപൂര്‍വം ശ്രമം നടന്നു. കേസില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണം.പൊലീസ് അന്വേഷണം ശരീയായ ദിശയിലാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് കത്തില്‍ പറയുന്നു. ദിലീപിന്റെ അമ്മ എറണാകുളത്ത് വെച്ച് പിണറായി വിജയനെ കാണുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്ന.

 കത്ത് മുഖ്യമന്ത്രി ഡിജിപിയ്ക്ക് കൈമാറി. രണ്ട് ദിവസം മുന്‍പാണ് കത്തയച്ചത്. കത്ത് പരിശോധിച്ചതിന് ശേഷം അന്വേഷണ സംഘത്തിന് ദിലീപിന്റെ അമ്മയുടെ കത്ത് ഡിജിപി കൈമാറും. 
നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ്.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അന്വേഷണ സംഘത്തിന്റെ സത്യവാങ്മൂലം കൂടി പരിഗണിച്ചതിന് ശേഷമായിരിക്കും ഹൈക്കോടതി വിധി പറയുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com