മുഖ്യമന്ത്രിയില്‍ നിന്നും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ വാങ്ങാന്‍ ജേക്കബ് തോമസ് എത്തിയില്ല

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദി പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു മെഡലുകള്‍ വിതരണം ചെയ്തത്‌
മുഖ്യമന്ത്രിയില്‍ നിന്നും വിശിഷ്ട സേവനത്തിനുള്ള മെഡല്‍ വാങ്ങാന്‍ ജേക്കബ് തോമസ് എത്തിയില്ല

തിരുവനന്തപുരം:  രാഷ്ട്രപതിയുടെ പൊലീസ് മേഡല്‍ സ്വീകരിക്കാന്‍ ഐഎംജി ഡയറക്ടറായ ജേക്കബ് തോമസ് എത്തിയില്ല. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദി പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു വിതരണം ചെയ്തത്. 

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ ജേക്കബ് തോമസിന്റെ ഫോട്ടോയും ഉണ്ടായിരുന്നില്ല. മെഡലുകള്‍ക്ക് അര്‍ഹരായവരുടെ പട്ടികയില്‍ ഒന്നാം പേരുകാരനായിരുന്നു ജേക്കബ് തോമസ്. 

ചടങ്ങില്‍ നിന്നും വിട്ടുനിന്നതിനെ കുറിച്ച് ജേക്കബ് തോമസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com