കൃഷിയിടങ്ങള്‍ നികുത്തുന്നതിനുള്ള നിയന്ത്രണം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്

2008ന് മുമ്പുള്ള നികത്തല്‍ സംബന്ധിച്ച സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി - കോടതി ഉത്തരവിന് പിന്നാലെ കൃഷിയിടങ്ങള്‍ നികുത്തുന്നതിനുള്ള നിയന്ത്രണം ഇല്ലാതാകും
കൃഷിയിടങ്ങള്‍ നികുത്തുന്നതിനുള്ള നിയന്ത്രണം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്

കൊച്ചി: 2008ന് മുമ്പുള്ള നികത്തല്‍ സംബന്ധിച്ച സര്‍ക്കുലര്‍ ഹൈക്കോടതി റദ്ദാക്കി. വീടിനായി നികത്തിയതേ ക്രമപ്പെടുത്തു എന്നതായിരുന്നു സര്‍ക്കുലര്‍.ഇത് സംബന്ധിച്ച അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോടതി ഉത്തരവിന് പിന്നാലെ കൃഷിയിടങ്ങള്‍ നികുത്തുന്നതിനുള്ള നിയന്ത്രണം ഇല്ലാതാകും

കേരള നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) ആക്ട് 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് റവന്യൂ രേഖകളില്‍ നിലം എന്ന രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ വീട് നിര്‍മ്മിക്കന്നതിന് പെര്‍മ്മിറ്റ് ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമയാതിന്റെ അടിസ്ഥാനത്തിലായിരുന്നു 2016ലെ നിലം നികത്തല്‍ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇറക്കിയത്്. 

തണ്ണീര്‍ത്തട സംരക്ഷണ നിയമ്പ്രകാരം തണ്ണീര്‍ത്തടമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ യാതൊരു അനുമതിയോ പെര്‍മിറ്റോ എന്‍ഒസിയോ ന്ല്‍കാന്‍ പാടുള്ളതല്ലെന്നും അങ്ങനെ അനുമതി നല്‍കിയാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ 14ാം വകുപ്പിന്റെ ലംഘനമായി കരുതുന്നതും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിയും വിജിലന്‍സ് കേസിനും ശുപാര്‍ശ ചെയ്യുന്നതുമാണെന്നും കൂടാതെ നഷ്ടപരിഹാരത്തിന് വ്യക്തിപരമായിരിക്കുമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com