പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ റോപ് വെ നിര്‍മ്മാണവും നിയമം ലംഘിച്ച്: പിഴയടച്ച് നിയമ ലംഘനം ക്രമപ്പെടുത്തുമെന്നും എംഎല്‍എ

മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്താണ് പി വി ആര്‍ പാര്‍ക്കിന്റെ റോപ് വേ നിര്‍മ്മാണം പുരോഗമിക്കുന്നത് -
nilambur-
nilambur-

മലപ്പുറം: കക്കാടം പൊയിലില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നിയമങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മാണത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടതിന് പിന്നാലെ പാര്‍ക്കിന് അനുബന്ധമായി ഒരുങ്ങുന്ന റോപ് വേയുടെ നിര്‍മ്മാണവും നിയമലംഘിച്ചാണ് നടക്കുന്നന്നതെന്ന് പരാതി
. മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്താണ് പി വി ആര്‍ പാര്‍ക്കിന്റെ റോപ് വേ നിര്‍മ്മാണം പുരോഗമിക്കുന്നത്. പിഴയടച്ച് നിയമലംഘനം ക്രമപ്പെടുത്തുമെന്നാണ് എംഎല്‍എയുടെ പ്രതികരണം.

ഒരു തടയിണക്ക് ഇരുകരകളിലുമായി നിര്‍മ്മാണം നടക്കുന്ന റോപ് വേക്ക് പക്ഷേ പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. വിവരവകാശ രേഖ ഇക്കാര്യം വ്യക്തമാക്കുന്നു. റോപ് വേ നിര്‍മ്മാണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുട വിശദീകരണം. 

 
പഞ്ചായത്ത് അനുമതി നല്‍കാത്ത റോപ് വേയുടെ നിര്‍മ്മാണം സാധ്യമായത് എങ്ങനെ? സ്ഥലം ഉടമ സി കെ അബ്ദുള്‍ലത്തീഫ് ,ഹഫ്‌സമഹല്‍, തിരുവണ്ണൂര്‍, കോഴിക്കോട് എന്ന മേല്‍വിലാസക്കാരനാണ്. ഇത് എംഎല്‍എയുടെ ഭാര്യാപിതാവാണ്. പ്രദേശത്ത് ഒരു റസ്റ്ററന്റ് കം ലോഡ്ജ് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഇദ്ദേഹം പഞ്ചായത്തിനെ സമീപിച്ചിരുന്നു. സ്‌കെച്ചും പ്ലാനും സമര്‍പ്പിച്ച് അനുമതി നേടുകയും ചെയ്തു. റോപ് വേ നിര്‍മ്മാണത്തിനുള്ള അപേക്ഷ പഞ്ചായത്തിന് കൊടുത്തിരുന്നുവെന്നും അതിന് എങ്ങനെ അനുമതി നല്‍കണമെന്ന നിര്‍ദ്ദേശം പഞ്ചായത്തിന് കിട്ടിയിട്ടില്ല എന്നുമായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ പ്രതികരണം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com