ഹണീബീ 2 കേസ്: ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇവര്‍ക്ക് ഉപാധികളോട ജാമ്യം അനുവദിച്ചത്
ഹണീബീ 2 കേസ്: ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാലു പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇവര്‍ക്ക് ഉപാധികളോട ജാമ്യം അനുവദിച്ചത്.

ഹണീബീ ടു എന്ന ചിത്രത്തില്‍ നടിയുടെ അനുമതിയില്ലാതെ ബോഡി ഡബിളിങ് നടത്തുകയും പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയതുവെന്നാണ് നടി പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷിക്കുകയും കുറ്റം നടന്നിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കേസ് കോടതിക്കു പറത്ത് ഒത്തുതീര്‍പ്പായതായി നടി കോടതിയെ അറിയിക്കുകയായിരുന്നു. ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും ഉള്‍പ്പെടെ നാലു പ്രതികള്‍ക്കും എതിരായ കേസ് തുടരാന്‍ താത്പര്യമില്ലെന്ന് നടി കോടതിയെ അറിയിക്കുകയായിരുന്നു. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ നല്‍കിയ സത്യവാങ്മൂലത്തിലാണ് നടി കേസില്‍ മലക്കം മറിഞ്ഞത്.

ബോഡി ഡ്ബ്ലിങ്ങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റങ്ങളാണ്. ഇവ പരാതിക്കാരിയുമായുള്ള ഒത്തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കാനാവില്ല. പ്രതിഫലം നല്‍കിയില്ലെന്ന പരാതി മാത്രമാണ് ഒത്തുതീര്‍പ്പിലൂടെ അവസാനിപ്പിക്കാനുകയെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന കുമ്പളത്തെ ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പു നടത്തിയിരുന്നു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്കു തെളിവുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് നടിയുടെ സത്യവാങ്മൂലം കോടതിയില്‍ എത്തിയത്. മധ്യസ്ഥതയിലൂടെ പ്രശ്‌നം പരിഹരിച്ചെന്നാണ് നടി സത്യവാങ്മൂലത്തില്‍ അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com