ആതിരപ്പള്ളിയിലുള്ള വെള്ളത്തിന്റെ കണക്കും ഉത്പാദിപ്പിക്കാമെന്നു പറയുന്ന വൈദ്യുതിയുടെ കണക്കും ഊതിപ്പെരുപ്പിച്ചത്: ഗാഡ്ഗില്‍

ആതിരപ്പള്ളിയിലുള്ള വെള്ളത്തിന്റെ കണക്കും ഉത്പാദിപ്പിക്കാമെന്നു പറയുന്ന വൈദ്യുതിയുടെ കണക്കും ഊതിപ്പെരുപ്പിച്ചത്: ഗാഡ്ഗില്‍

കൊച്ചി: ആതിരപ്പള്ളി വൈദ്യുത പദ്ധതി കരാറുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാത്രം ലാഭമുണ്ടാകുന്നതാണെന്ന് ഡോ. മാധവ് ഗാഡ്ഗില്‍. പദ്ധതിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ കണക്കും ആതിരപ്പള്ളിയിലുള്ള വെള്ളത്തിന്റെ കണക്കും ഊതിപ്പെരുപ്പിച്ചതാണെന്നും ഗാഡ്ഗില്‍ വ്യക്തമാക്കി. വമ്പന്‍ സാമ്പത്തിക മുടക്കില്‍ ഒരുക്കുന്ന പദ്ധതി കേരളത്തിനു ഒരു തരത്തിലും ഗുണം ചെയ്യില്ല.  അതുകൊണ്ട് സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രകൃതിക്കു ഇത്രയും ദോഷം ചെയ്യുന്ന പദ്ധതിയുമായി മുന്നോട്ടുപോകുമ്പോള്‍ സിപിഎമ്മിന്റെ പോഷക സംഘനടയായ ശാസ്ത്രസാഹിത്യ പരിഷത്ത് മൗനം പാലിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. പരിഷത്ത് ഇക്കാര്യത്തില്‍ എന്തുകൊണ്ടു സ്വതന്ത്ര നിലപാടെടുക്കുന്നില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആതിരപ്പള്ളിയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ എല്ലാം തെറ്റാണ്. ഇതു തെളിയിക്കാനും താന്‍ തയാറാണ്.-അദ്ദേഹം വ്യക്തമാക്കി. 

അതിരപ്പള്ളി പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചപ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാരിസ്ഥിതികാനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com