ഓണത്തിന് അരിക്ഷാമം മാറ്റാന്‍ ആന്ധ്രയില്‍ നിന്നും അരി

ആന്ധ്രയില്‍നിന്നു നേരിട്ടു വാങ്ങിയ അരിയുടെ ആദ്യഗഡു 23ന് എത്തും.
ഓണത്തിന് അരിക്ഷാമം മാറ്റാന്‍ ആന്ധ്രയില്‍ നിന്നും അരി

കൊച്ചി: ഓണത്തിന് ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് അരിയെത്തിക്കുമെന്ന് ഭക്ഷ്യവകുപ്പ് ഉറപ്പ് നല്‍കി. ആന്ധ്രയില്‍നിന്നു നേരിട്ടു വാങ്ങിയ അരിയുടെ ആദ്യഗഡു 23ന് എത്തും. ആകെ 5000 ടണ്‍ ജയ അരി കേരളത്തിനു നല്‍കാമെന്നാണ് ആന്ധ്രയിലെ മില്ലുടമകളുമായുണ്ടാക്കിയ ധാരണ. ആന്ധ്രയില്‍ നിന്ന് അരി എത്തുന്നതോടെ ഇവിടുത്തെ അരി ദൗര്‍ലഭ്യം കുറയുമെന്നാണ് പ്രതീക്ഷ. 

കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആന്ധ്ര ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂര്‍ത്തിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു കേരളത്തിന് മില്ലുടമകളില്‍നിന്നു നേരിട്ട് അരി നല്‍കാമെന്ന ധാരണയായത്. ഈ മാസം 27നകം അയ്യായിരം ടണ്‍ അരിയും കേരളത്തിലെത്തും. 

നിലവില്‍ ഇ ടെന്‍ഡര്‍ വഴിയായിരുന്നു സപ്ലൈകോ അരി വാങ്ങുന്നത്. ഇതിന് പകരമായി മില്ലുടമകളില്‍ നിന്ന് നേരിട്ട് അരി വാങ്ങാന്‍ സപ്ലൈകോയ്ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആന്ധ്രയില്‍നിന്നു കേരളത്തിലേക്ക് നേരിട്ട് അരി എത്തിക്കാനുള്ള ധാരണ ഓണത്തിനു ശേഷവും തുടരുമെന്നു സപ്ലൈകോ എംഡി മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com