കുമ്മനത്തിന് രാഷ്ട്രീയ പരിചയമില്ല; രാഷ്ട്രപതി ഭരണം ആവശ്യമില്ലെന്ന് പി പി മുകന്ദന്‍

കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട കാര്യമില്ല -  ഈ നിലപാട് ആര്‍എസ്എസിന്റെ മുന്‍നിലപാടിന് വിരുദ്ധമാണ് - പുതിയ ആവശ്യത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും മുകുന്ദന്‍
കുമ്മനത്തിന് രാഷ്ട്രീയ പരിചയമില്ല; രാഷ്ട്രപതി ഭരണം ആവശ്യമില്ലെന്ന് പി പി മുകന്ദന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ കൈകാര്യം ചെയ്യുന്നതില്‍ കുമ്മനത്തിന്റെ നേതൃത്വത്തിലുളള പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് ബിജെപി മുന്‍ സംസ്ഥാ ന ഓര്‍ഗനൈസിങ് സെക്രട്ടറി പിപി മുകുന്ദന്‍. പാര്‍ട്ടി റിപ്പോര്‍ട്ട് അന്വേഷണവുമായി ബന്ധപ്പെട്ടവരിലൂടെയാണ് പുറത്തായതെന്നും മുകുന്ദന്‍ പറഞ്ഞു. സംഘടനാ ചുമതലയുള്ളവര്‍ ഏത് കാര്യത്തിലും അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും മുകുന്ദന്‍ പറഞ്ഞു.

കുമ്മനത്തിന് അനുഭവസമ്പത്തുണ്ടാകേണ്ട സമയമായിരുന്നു ഇത്. പ്രാപ്തിയുള്ളവനാണെങ്കിലും രാഷ്ട്രീയമായി പരിചയമില്ലാത്തത് വിനയായി. ഇത് പരിഹരിക്കാനാകണം. നേതാക്കള്‍ പരസ്പരം പഴിചാരുന്നത് ബാധിക്കുന്നത് പാര്‍്ട്ടിയെയാണ്. കുടുംബത്ത് ഒരു പ്രശ്‌നമുണ്ടായാല്‍ അകത്താണ് പറഞ്ഞുതീര്‍ക്കുക. എന്നാല്‍ ഇവിടെ പ്രശ്‌നം പറഞ്ഞുതീര്‍ക്കുന്നതില്‍ വീഴ്ച സംഭവിച്ചതായും പാര്‍ട്ടിയെ അനുകൂലിക്കുന്ന വിഭാഗത്തില്‍ സംശയമുണ്ടാക്കാന്‍ ഇടയായതായും മുകുന്ദന്‍ പറയുന്നു. 

ജനങ്ങളുടെ വിശ്വാസ്യത തകരാനിടയായാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കും. ഇതുസംബന്ധിച്ച് യഥാര്‍ത്ഥവിവരം അടിത്തട്ടിലുള്ള പാര്‍്ട്ടിപ്രവര്‍ത്തകര്‍ക്ക് മനസിലാക്കി കൊടുക്കണം. ന്യനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതും ആവശ്യമാണ്. കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട കാര്യമില്ല. ഈ നിലപാട് ആര്‍എസ്എസിന്റെ മുന്‍നിലപാടിന് വിരുദ്ധമാണ്. ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നെഹ്രുസര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്തത് ഗോള്‍വാര്‍ക്കറായിരുന്നു. അതാണ് ഇക്കാര്യത്തില്‍ തന്റെ നിലപാട്. പുതിയ ആവശ്യത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും മുകുന്ദന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com