ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും പണം നഷ്ടപ്പെട്ടതായി യാത്രക്കാര്‍

ആഗസ്റ്റ് പതിനഞ്ചിന് പണം നഷ്ടപ്പെട്ടയുടന്‍ ഇവര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അന്വേഷണ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
ആരോമലിന്റെ ബാഗ് കീറിയ നിലയില്‍
ആരോമലിന്റെ ബാഗ് കീറിയ നിലയില്‍

ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും നഷ്ടമായത് 50000ത്തോളം രൂപ. കൊല്ലം സ്വദേശി ആരോമലും പാലക്കാട് പട്ടാമ്പി സ്വദേശി ശ്യാമുമാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആഗസ്റ്റ് പതിനഞ്ചിന് പണം നഷ്ടപ്പെട്ടയുടന്‍ ഇവര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ അന്വേഷണ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ചുള്ള അധിക സുരക്ഷയുടെ പേരിലാണ് ഇവരില്‍ നിന്ന് ഹാന്‍ഡ് ബാഗ് വിമാനക്കമ്പനി അധികൃതര്‍ വാങ്ങി വെച്ചത്. അതില്‍ പണമുണ്ടെന്നും മറ്റ് ലഗേജുകളോടൊപ്പം വയ്ക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ പണം ഭദ്രമായിരിക്കുമെന്നും ലോക്ക് ചെയ്യുന്നുണ്ടെന്നും ഇന്‍ഡിഗോ സുരക്ഷാ ജീവനക്കാര്‍ തന്നെയാണ് അറിയിച്ചത്.

ശ്രീനഗറില്‍ നിന്നായിരുന്നു ശ്യാമും സുഹൃത്തും ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കയറിയത്. തിരിച്ച് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങി ലഗേജുകള്‍ പരിശോധിച്ചപ്പോള്‍ ഇവരുടെ ഹാന്‍ഡ്ബാഗുകള്‍ മാത്രം ബ്ലേഡ് പോലുള്ള എന്തോ വെച്ച് കീറിയത് പോലെയാണുണ്ടായിരുന്നത്. പരിശോധിപ്പോള്‍ ശ്യാമിന്റെ പഴ്‌സില്‍ നിന്ന് 7000 രൂപയും സുഹൃത്തിന്റെ 45000 രൂപയും ബാഗില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ അപ്പോള്‍ത്തന്നെ അധികൃതരെ വിവരമറിയിച്ചു. അപ്പോള്‍ എല്ലായിടത്തും സിസിടിവി ഉണ്ടെന്നും പണം എങ്ങനെ നഷ്ടപ്പെട്ടെന്ന് കണ്ടുപിടിക്കാനാകുമെന്നുമാണ് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചത്.

ഇവര്‍ അപ്പോള്‍ തന്നെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലും പരാതി കൊടുത്തിരുന്നു. പക്ഷേ ഇതുവരെ അന്വേഷണ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. ഇത്രയധികം സുരക്ഷാസംവിധാനങ്ങളുള്ള എയര്‍പോര്‍ട്ടില്‍ നിന്ന് സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തു നിന്നുള്ളൊരാള്‍ എങ്ങനെ മോഷണം നടത്തും എന്നത് സംശയിക്കേണ്ട കാര്യമാണ്. പണം നഷ്ടപ്പെട്ടത് അന്വേഷിക്കേണ്ടത് വിമാനക്കമ്പനിയുടെ ഉത്തരവാദിത്വമല്ലേയെന്നും ശ്യാം ചോദിക്കുന്നു.. 

പരാതി നല്‍കിയതിന്റെ വിവരങ്ങള്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com