വല എറിയുന്നതിനിടെ വള്ളം മറിഞ്ഞു; കൊല്ലത്ത് മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു

നാട്ടുകാര്‍ മറ്റ് വള്ളങ്ങളിലായി ചെന്ന് ഇവരെ കരയ്ക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു
വല എറിയുന്നതിനിടെ വള്ളം മറിഞ്ഞു; കൊല്ലത്ത് മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു

കൊല്ലം:  ആലപ്പുഴയില്‍ വിവാഹ സത്കാരത്തിനെത്തിയ മൂന്ന് പേര്‍ ട്രെയിനിടിച്ച് മരിച്ചെന്ന വാര്‍ത്തയായിരുന്നു രാവിലെ എത്തിയത്. അതിന് പിന്നാലെ മറ്റൊരു അപകട വാര്‍ത്ത കൂടി എത്തുന്നു. കൊല്ലത്ത് വള്ളം മുങ്ങി മൂന്ന് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടമായി. 

കൊല്ലം അഷ്ടമുടി കായലിന് സമീപം കണ്ടച്ചിറ കാലയില്‍ വള്ളം മുങ്ങിയാണ് യുവാക്കള്‍ മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിന് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 

വല വെള്ളത്തിലേക്ക് എറിയാന്‍ ശ്രമിക്കുന്നതിനിടെ വള്ളം ആടിയുലയുകയും വള്ളത്തിലുണ്ടായിരുന്നവര്‍ കായലിലേക്ക് വീണ് പോവുകയുമായിരുന്നു. അപകടം മനസിലാക്കിയ നാട്ടുകാര്‍ മറ്റ് വള്ളങ്ങളിലായി ചെന്ന് ഇവരെ കരയ്ക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മൂന്ന് പേരും മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com