വീടുകളില്‍ ലഘുലേഖ വിതരണം ചെയ്തുവെന്ന പരാതിയില്‍ 18 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പറവൂര്‍ വടക്കേക്കരയില്‍ നിന്നാണ് സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്.
വീടുകളില്‍ ലഘുലേഖ വിതരണം ചെയ്തുവെന്ന പരാതിയില്‍ 18 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ആലുവ: വീടുകളില്‍ ലഘുലേഖ വിതരണം ചെയ്തുവെന്ന പരാതിയെത്തുടര്‍ന്ന് ആലുവയില്‍ നിന്നും 18 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പറവൂര്‍ വടക്കേക്കരയില്‍ നിന്നാണ് സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന സംഘടനയുടെ പേരിലായിരുന്നു ലഘുലേഖ വിതരണം.

അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മേഖലയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ വടക്കേക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്. വീടുകളില്‍ വിതരണംചെയ്‌തെന്ന് പറഞ്ഞ ലഘുലേഖകള്‍ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. 

മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കമാണ് ലഘുലേഖയില്‍ ഉള്ളതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com