ജയരാജനെ രാജിവെപ്പിച്ച മുഖ്യമന്ത്രി ശൈലജയെ സംരക്ഷിക്കുന്നതെന്തിനെന്ന് പ്രതിപക്ഷം; കടക്ക് പുറത്തെന്ന് മന്ത്രിയോട് പറയണം

ജയരാജനെ രാജിവെപ്പിച്ച മുഖ്യമന്ത്രി ശൈലജയെ സംരക്ഷിക്കുന്നതെന്തിനെന്ന് പ്രതിപക്ഷം; കടക്ക് പുറത്തെന്ന് മന്ത്രിയോട് പറയണം

മന്ത്രിയുടെ വാദം കേള്‍ക്കാതെയാണ് കോടതിയുടെ വിധി. ഇത് സ്വാഭാവിക നിതിയുടെ നിഷേധമാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഇ.പി.ജയരാജനെ കൊണ്ട് രാജിവെപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.കെ.ശൈലജയെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷം. ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ഹൈക്കോടതി പരാമര്‍ശം സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. 

കടക്ക് പുറത്തെന്ന് മാധ്യമങ്ങളോട് പറഞ്ഞ മുഖ്യമന്ത്രി മന്ത്രിയോടും പറയണമെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ മന്ത്രിക്ക് നേരെയുള്ള ആരോപണങ്ങളെ പ്രതിരോധിച്ചായിരുന്നു പ്രതിപക്ഷത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിയുടെ മുന്നില്‍ വന്ന ഫയല്‍ പ്രകാരമാണ് ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട മന്ത്രി തീരുമാനമെടുത്തത്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ല. അപേക്ഷ തിയതി നീട്ടാന്‍ മന്ത്രി നിര്‍ദേശിച്ചതില്‍ അപാകതയില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കി. 

ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. രാഷ്ട്രീയക്കാരെ ബാലാവകാശ കമ്മിഷനില്‍ അംഗമാക്കുന്നതില്‍ തെറ്റില്ല. മാത്രമല്ല വിഷയത്തില്‍ മന്ത്രിയുടെ വാദം കേള്‍ക്കാതെയാണ് കോടതിയുടെ വിധി. ഇത് സ്വാഭാവിക നിതിയുടെ നിഷേധമാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

എന്നാല്‍ ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് 25 പേജുള്ള ഹൈക്കോടതിയുടെ അന്തിമ വിധി ന്യായത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് വ്യക്തമായി പറയുന്നതായി അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് ഷാഫി പറമ്പില്‍ സഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു മന്ത്രിക്കെതിരേയും ഇത്തരം വിമര്‍ശനം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. 

ആരോഗ്യ മന്ത്രിയുടെ രണ്ട് ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതിന് വേണ്ടിയാണ് അപേക്ഷ തീയതി നീട്ടാന്‍ മന്ത്രി നിര്‍ദേശിച്ചതെന്നും പ്രതിപക്ഷം സഭയില്‍ ആ രോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com