വീടും കൃഷി സ്ഥലവും ജപ്തിയില്‍ നിന്നും ഒഴിവാക്കും; നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍

1000 ചതുരശ്ര അടിവരെയുള്ളതും, അഞ്ച് സെന്റില്‍ കവിയാത്തതുമായ വീടുകളെ ജപ്തിയാകുന്നതില്‍ നിന്നും ഒഴിവാക്കും
വീടും കൃഷി സ്ഥലവും ജപ്തിയില്‍ നിന്നും ഒഴിവാക്കും; നിയമനിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപും: വീടും കൃഷി സ്ഥലവും ജപ്തിയായി പോകുന്നത് തടയാന്‍ നിയമ നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍. 1000 ചതുരശ്ര അടിവരെയുള്ളതും, അഞ്ച് സെന്റില്‍ കവിയാത്തതുമായ വീടുകളെ ജപ്തിയാകുന്നതില്‍ നിന്നും ഒഴിവാക്കും. നിയമഭേദഗതിയിലൂടെയായിരിക്കും ഇത് നടപ്പിലാക്കുക.

ജപ്തി നേരിടുന്ന വീട് വായ്പ എടുത്ത വ്യക്തിയുടെ ഏക വീടാണെങ്കിലും ഇതിനെ ജപ്തി നടപടികളില്‍ നിന്നും ഒഴിവാക്കും.റവന്യു റിക്കവറി ആക്ടില്‍ ഭോദഗതി വരുത്തിയായിരിക്കും പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക.

ഇതുകൂടാതെ അഞ്ച് ലക്ഷം വരെ വായ്പ എടുത്ത കര്‍ഷകരുടെ ഭൂമി ജപ്തിയാകുന്നതിലും സര്‍ക്കാര്‍ ഇളവ് കൊണ്ട് വരും. നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് മുഖ്യമന്ത്രി ജപ്തിയിലുള്ള ഇളവ് വ്യക്തമാക്കിയത്. ഗ്രാമങ്ങളില്‍ ഒരേക്കര്‍ വരെയുള്ള സ്ഥലത്തിനും നഗരങ്ങളില്‍ 50 സെന്റിനുമാണ് ഇളവ്.

ജപ്തിയില്‍ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com