അനിശ്ചിതമായി ദിലീപിനെ കസ്റ്റഡിയില്‍ വയ്ക്കുന്നതെന്തിന്; ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെ വാദമുഖങ്ങള്‍

ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ചതിന് കോടതി പ്രതിഭാഗത്തെ താക്കീത് ചെയ്തു
അനിശ്ചിതമായി ദിലീപിനെ കസ്റ്റഡിയില്‍ വയ്ക്കുന്നതെന്തിന്; ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെ വാദമുഖങ്ങള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയില്‍ നടത്തിയത് മണിക്കൂറുകള്‍ നീണ്ട വാദം. ദിലീപീനെ അനിശ്ചിതമായി കസ്റ്റഡിയില്‍ വയ്‌ക്കേണ്ട കാര്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിനു വേണ്ടി ഹാജരായ അഡ്വ. ബി രാമന്‍പിള്ള പ്രധാനമായും വാദിച്ചത്. അതിനിടെ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ചതിന് കോടതി പ്രതിഭാഗത്തെ താക്കീത് ചെയ്തു.

ദിലീപിനെ ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ട കാര്യമില്ല. പ്രധാന തൊണ്ടിമുതലായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചെന്നാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ തന്നെ പറഞ്ഞിട്ടുള്ളത്. അതിനാല്‍ ദിലീപിന് ജാമ്യമനുവദിക്കണമെന്ന് അഡ്വ. രാമന്‍പിള്ള വാദിച്ചു.

ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും നേരത്തേ പരിചയക്കാരാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. ഇവര്‍ തമ്മിലുണ്ടായ എന്തെങ്കിലും തര്‍ക്കമാകാം പ്രതിയെ കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കുകയെന്ന വാദവും അഡ്വ. രാമന്‍ പിള്ള ഉയര്‍ത്തി. 

കൊടുംകുറ്റവാളിയായ പള്‍സര്‍ സുനിയുടെ വാക്കുകള്‍ വിശ്വസിക്കാനാകില്ല. കേസില്‍ ദിലീപ് ഗൂഢാലോചന നടത്തിയിട്ടില്ല. ദിലീപ് സുനിക്കു പണം നല്‍കിയിട്ടില്ല. ദിലീപിനെ കുടുക്കാന്‍ സിനിമയ്ക്കകത്തു നിന്നും പുറത്തു നിന്നും ഇടപെടലുകളുണ്ടായെന്നും പ്രതിഭാഗം ആരോപിച്ചു. അന്വേഷണ സംഘത്തിന് ദീലിപിനെതിരെ തെളിവകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com