എല്ലാ ഇന്ത്യക്കാരും ഒന്നല്ല, ദേശീയതയെന്നാല്‍ ഇസ്ലാം വിരുദ്ധം; മതസ്പര്‍ദ്ധ നിറഞ്ഞ പരാമര്‍ശങ്ങളുമായി സലഫി നേതാവ്

മൃഗങ്ങള്‍, കല്ല്, മനുഷ്യരുടെ അവയവങ്ങള്‍ എന്നിവയെ ഇന്ത്യയില്‍ ആരാധിക്കുന്നുണ്ട്. ഇങ്ങനെയുള്ള ഒരു സ്ഥലത്തെ എങ്ങിനെ പൂന്തോട്ടം എന്ന് വിളിക്കും
എല്ലാ ഇന്ത്യക്കാരും ഒന്നല്ല, ദേശീയതയെന്നാല്‍ ഇസ്ലാം വിരുദ്ധം; മതസ്പര്‍ദ്ധ നിറഞ്ഞ പരാമര്‍ശങ്ങളുമായി സലഫി നേതാവ്

ദേശീയതയെന്ന ആശയം ഇസ്ലാം വിരുദ്ധമാണെന്നും, എല്ലാ ഇന്ത്യക്കാരും ഒന്നാണെന്നു വിലയിരുത്തുന്നത് ഇസ്ലാം മതത്തിന്റെ കാഴ്ചപ്പാടില്‍ തെറ്റാണെന്നുമുള്ള വാദവുമായി സലഫി പ്രഭാഷകന്‍ അബ്ദുല്‍ മുഷീന്‍ അയ്ദീദ്. 

വടക്കേക്കരയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിന് മുജാഹിദ്ദീന്‍ ഗ്ലോബല്‍ ഇസ്ലാമിക് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുന്‍പാണ് സലഫി പ്രഭാഷകന്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങളുമായി നാല് പേജുള്ള ആര്‍ട്ടിക്കിള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മതത്തിന് അതീതമായി എല്ലാ മനുഷ്യരേയും സ്‌നേഹിക്കാനുള്ള ആഹ്വാനം ഇസ്ലാം വിരുദ്ധമാണെന്ന് http://alaswala.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളില്‍ പറയുന്നു. 

മുസ്ലീം വിശ്വാസികളെ ഏകീകരിക്കുന്ന ഘടകം ദേശീയതയല്ല. ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ അല്ലാത്തവര്‍ എന്നിങ്ങനെയാണ് മനുഷ്യരെ വേര്‍തിരിക്കുന്നത്. ഇസ്ലാമിന് അറബ് ദേശീയത വരെ എതിരാണെന്നും സലഫി പ്രഭാഷകന്‍ പറയുന്നു. 

ഇന്ത്യയെ പൂന്തോട്ടത്തോട് ഉപമിച്ച ലഘുലേഖയിലെ വരികളേയും അബ്ദുല്‍ മുഷിന്‍ അയ്ദീദ് വിമര്‍ശിക്കുന്നു. പൂന്തോട്ടത്തില്‍ നല്ല പൂക്കളേയും മരങ്ങളേയും മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഇന്ത്യയില്‍ സ്വാഗതാര്‍ഹമല്ലാത്ത പല കാര്യങ്ങളും ഉണ്ടാകുന്നുണ്ട്. 

മൃഗങ്ങള്‍, കല്ല്, മനുഷ്യരുടെ അവയവങ്ങള്‍ എന്നിവയെ ഇന്ത്യയില്‍ ആരാധിക്കുന്നുണ്ട്. ഇങ്ങനെയുള്ള ഒരു സ്ഥലത്തെ എങ്ങിനെ പൂന്തോട്ടം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുമെന്നും സലഫി പ്രഭാഷകന്‍ ചോദിക്കുന്നു. സാംസ്‌കാരിയ വൈവിധ്യം എന്നത് ഇന്ത്യയില്‍ ഒരു തമാശയാണ്. നഗ്നരായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ജനങ്ങളുടെ നേതാക്കള്‍ ഇന്ത്യയിലുണ്ട്. 

ദേശീയത മുസ്ലീങ്ങളെ ഭിന്നിപ്പിക്കുകയാണ്. ഇന്ത്യന്‍ ദേശീയത മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. എല്ലാ ദേശിയതയും ഇസ്ലാമിന് എതിരാണ്. ഒരു മുസ്ലിം വിശ്വാസിയെ സംബന്ധിച്ച് മതമാണ് എല്ലാത്തിലും വലുത്, രാജ്യം അതിന് ശേഷം മാത്രമേ വരികയുള്ളു. 

ഒരു മുസ്ലീം രാജ്യത്തിലെ പൗരന്‍ അല്ലെങ്കില്‍ പോലും മുസ്ലീം രാജ്യത്തെ സ്‌നേഹിക്കാതിരിക്കാന്‍ ഇസ്ലാം മതവിശ്വാസിക്ക് സാധിക്കണം. അങ്ങിനെ ചെയ്യുന്നതും ഇസ്ലാമിനെ സ്‌നേഹിക്കുന്നതിന് തുല്യമാണ്. മതത്തിലുള്ള വൈവിധ്യത്തെ വിമര്‍ശിക്കുന്നത് കൊണ്ട്, അന്യ മതസ്ഥരെ വധിക്കണമെന്ന് അര്‍ഥമാക്കുന്നില്ലെന്നും ഇയാള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com