വിവാദങ്ങളും പ്രതിപക്ഷ പ്രതിഷേധവും; നിയമസഭാ ഒരു ദിവസം നേരത്തെ പിരിഞ്ഞേക്കും

വിവാദങ്ങളും പ്രതിപക്ഷ പ്രതിഷേധവും; നിയമസഭാ ഒരു ദിവസം നേരത്തെ പിരിഞ്ഞേക്കും

ശൈലജ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സഭ പ്രക്ഷുബ്ദമാക്കിയ പ്രതിപക്ഷം നിയമസഭയില്‍ സത്യാഗ്രഹവും ആരംഭിച്ചിരുന്നു

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധവും വിവാദങ്ങളും ശക്തി പ്രാപിച്ചതോടെ നിയമസഭാ സമ്മേളനം ഒരു ദിവസം നേരത്തെ പിരിഞ്ഞേക്കും. കെ.കെ.ശൈലജയ്‌ക്കെതിരായ ഹൈക്കോടതി പരാമര്‍ശവും, തോമസ് ചാണ്ടിക്കും, പി.വി.അന്‍വര്‍ എംഎല്‍എയ്ക്കും ഉയര്‍ന്ന ആരോപണങ്ങളുടേയും ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം സഭ പ്രക്ഷുബ്ദമാക്കിയിരുന്നു. 

ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സഭ പ്രക്ഷുബ്ദമാക്കിയ പ്രതിപക്ഷം നിയമസഭയില്‍ സത്യാഗ്രഹവും ആരംഭിച്ചിരുന്നു. 

ആഗസ്റ്റ് 24 വരെയാണ് സഭ ചേരേണ്ടിയിരുന്നത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സഭ നാളെ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com