സണ്ണി ലിയോണിനെ കാണാന്‍ പോയത് അവനവനോട് സത്യസന്ധത പുലര്‍ത്തുന്നവര്‍: ബെന്യാമിന്‍

ഇനിയെങ്കിലും നമ്മള്‍ ഇത്തരം കപട വിലാപങ്ങള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അന്യന്റെ മേലുള്ള നോട്ടം അവസാനിപ്പിച്ച് ഇനി നമുക്ക് ഇത്തിരി അവനവനിലേക്ക് നോക്കാം
സണ്ണി ലിയോണിനെ കാണാന്‍ പോയത് അവനവനോട് സത്യസന്ധത പുലര്‍ത്തുന്നവര്‍: ബെന്യാമിന്‍

വനവനോട് സത്യസന്ധനായിരിക്കാന്‍ സമ്മതിക്കാത്ത സമൂഹത്തിന്റെ വിലക്കിനെ അതിലംഘിക്കാന്‍ ശ്രമിച്ചവരാണ് കൊച്ചിയില്‍ സണ്ണി ലിയോണിനെ കാണാന്‍ പോയവരെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. തങ്ങള്‍ സണ്ണി ലിയോണിനെ കാണുന്നവരാണ് എന്ന് വിളിച്ചു പറഞ്ഞവരാണ് അവര്‍. കപട വിലാപങ്ങള്‍ ഉപേക്ഷിച്ച്, അന്യന്റെ മേലുള്ള നോട്ടം അവസാനിപ്പിച്ച് അവനവനിലേക്ക് നോക്കുകയാണ് മലയാളി ചെയ്യേണ്ടതെന്ന് ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബെന്യാമിന്റെ കുറിപ്പ്: 


സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്ന ദിവസം ഞാന്‍ ടാന്‍സാനിയയിലെ ചരിത്ര പ്രസിദ്ധമായ ബാഗാമോയോ എന്ന നഗരം കാണുകയായിരുന്നു. എനിക്കൊപ്പം ഗൈഡായി വന്ന സാംവാലി എന്ന ചെറുപ്പക്കാരനോട് പലതും സംസാരിക്കുന്ന കൂട്ടത്തില്‍ വിവാഹിതനാണോ എന്ന് ഞാന്‍ ചോദിച്ചു. 'അല്ല' അവന്‍ പറഞ്ഞു 'പക്ഷേ ഞാനൊരു പെണ്‍കുട്ടിയ്‌ക്കൊപ്പം ജീവിക്കുന്നു. ഞങ്ങള്‍ക്ക് ഒരു കുട്ടിയുണ്ട്.' 
അവനു വേണമെങ്കില്‍ എന്തു കള്ളം വേണമെങ്കിലും എന്നോടു പറയാമായിരുന്നു. വിവാഹിതനാണ് കുട്ടിയുണ്ട് എന്നോ അവിവാഹിതനാണ് എന്നോ ഒക്കെ. എന്നാല്‍ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അവന്റെ സത്യസന്ധമായ ആ തുറന്ന് പറച്ചില്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. 
ഒരു മലയാളി യുവാവ് അതിനു തയ്യാറവുമോ.? തയ്യാറായാല്‍ അതിനെനമ്മുടെ സമൂഹം വിചാരണ ചെയ്യുന്നത് എങ്ങനെയാവും..? ലോകം മുഴുവന്‍ സഞ്ചരിക്കുന്നതിനിടെ, അത് അമേരിക്ക ആയാലും ആഫ്രിക്ക ആയാലും, തെളിഞ്ഞു കിട്ടുന്ന ഒരു ബോധ്യമുണ്ട്. അത് മലയാളിയുടെ അധമമായ കാപട്യത്തെക്കുറിച്ചും നാട്യങ്ങളെക്കുറിച്ചുമുള്ളതാണ്. 
അവനവനോട് സത്യസന്ധനായിരിക്കാന്‍ സമ്മതിക്കാത്ത ഒരു സമൂഹമാണ് നമ്മുടേത്. കൊച്ചിയില്‍ പോയ ചെറുപ്പക്കാര്‍ ആ വിലക്കിനെ അതിലംഘിക്കാന്‍ ശ്രമിച്ചവരാണ്. തങ്ങള്‍ സണ്ണി ലിയോണിനെ കാണുന്നവരാണ് എന്ന് വിളിച്ചു പറഞ്ഞവര്‍. ഇനിയെങ്കിലും നമ്മള്‍ ഇത്തരം കപട വിലാപങ്ങള്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. അന്യന്റെ മേലുള്ള നോട്ടം അവസാനിപ്പിച്ച് ഇനി നമുക്ക് ഇത്തിരി അവനവനിലേക്ക് നോക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com