ഇത് മുഹമ്മദ് മുസ്തഫ; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹാജി

ഇത് മുഹമ്മദ് മുസ്തഫ; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹാജി

കൊച്ചി: പാപങ്ങളെല്ലാം കഴുകിക്കളയാന്‍ പുണ്യഭൂമിയിലുള്ള ഹജ്ജ് കര്‍മത്തിനു തലശേരി സ്വദേശി ചെറാംകോട്ട് വീട്ടില്‍ അബ്ദുള്‍ റസാക്ക്-ഫസീന ദമ്പതികളുടെ യാത്രയ്ക്കു ഒരു പ്രത്യേകതയുണ്ട്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഹജ്ജ് തീര്‍ത്ഥാടകനെയും കൂട്ടിയാണ് നെടുമ്പാശേരിയില്‍ നിന്നും സൗദി എയര്‍ലൈന്‍സിനു ഇവര്‍ കയറിയത്. ഈ തീര്‍ത്ഥാടകന്‍ മറ്റാരുമല്ല. ഇവരുടെ രണ്ടു വയസുകാരന്‍ മകന്‍ മുഹമ്മദ് മുസ്തഫയാണ്.

തുടര്‍ച്ചയായ അഞ്ച് വര്‍ഷ അപേക്ഷകരുടെ റിസര്‍വേഷനിലാണ് ഈ വര്‍ഷം അബ്ദുള്‍ റസാക്കിനും കുടുംബത്തിനും അവസരമൊരുങ്ങിയത്. മൂന്നാം വര്‍ഷം അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പാണ് മുഹമ്മദ് മുസ്തഫയുടെ ജനനം. പിന്നീടു നല്‍കിയ അപേക്ഷയില്‍ മുസ്തഫയുടെ പേരും ഇവര്‍ ചേര്‍ക്കുകയായിരുന്നു.

അസീസിയ കാറ്റഗറിയിലാണ് അബ്ദുള്‍ റസാക്കും കുടുംബവും ഹജ്ജിനു യാത്രയായത്. ഈ കാറ്റഗറിയിലേക്കു നിശ്ചയിച്ച തുകയായ 2,01,750 രൂപയും അടച്ചശേഷമാണ് ഇവര്‍ മുഹമ്മദ് മുസ്തഫയെ കൂടെ കൂട്ടിയത്. രണ്ടു വയസിനു മുകളിലുള്ളവര്‍ക്ക് ഹജിനു പുറപ്പെടണമെങ്കില്‍ മുതിര്‍ന്നവരെ പോലെ മുഴുവന്‍ തുകയും അടയ്‌ക്കേണ്ടി വരും. 

രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ ഹജ്ജ് യാത്രയില്‍ മാതാപിതാക്കളോപ്പം കൂട്ടണമെങ്കില്‍ 11,850 രൂപ അധികമായി അടച്ചാല്‍ മതിയാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com