ലാവലിന്‍ കേസ്: വിധി പറയാന്‍ മാറ്റിയ ശേഷം ഊമക്കത്തുകള്‍ ലഭിച്ചെന്ന് കോടതി

ലാവലിന്‍ കേസില്‍ വാദം പൂര്‍ത്തിയായ ശേഷം ഊമക്കത്തുകള്‍ കിട്ടിയെന്ന് കോടതി - വിധി പ്രസ്താവം പൂര്‍ണമായി വായിച്ച ശേഷമെ റിപ്പോര്‍ട്ട് ചെയ്യാവൂ എന്നും കോടതി 
ലാവലിന്‍ കേസ്: വിധി പറയാന്‍ മാറ്റിയ ശേഷം ഊമക്കത്തുകള്‍ ലഭിച്ചെന്ന് കോടതി

കൊച്ചി:   മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായകമായാക്കാവുന്ന വിധിക്ക് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ കേസുമായി ബന്ധപ്പെട്ട് ഊമക്കത്തുകള്‍ ലഭിച്ചെന്ന് കോടതി. ലാവലിന്‍ കേസ് വിധി പറയാന്‍ മാറ്റിയ ശേഷമാണ് നിരവധി കത്തുകള്‍ ലഭിച്ചതെന്നും കോടതി വ്യക്തമാക്കി. 

കേസില്‍ വിധി പ്രസ്്രതാവം കോടതിയില്‍ ആരംഭിച്ചു. 202 പേജുള്ള വിധിന്യായമാണ് വായിക്കുന്നത്. വിധി പ്രസ്താവം പൂര്‍ണമായ ശേഷമെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട ചെയ്യാവു എന്ന് കോടതി നിര്‍ദേശം നല്‍കി. ഈ കേസുമായി ബന്ധപ്പെട്ട പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകഌ നീളാതിരിക്കാനാണ് വിധി പ്രസ്താവം നേരത്തെയാക്കിയതെന്ന് കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com