ഒന്നരലക്ഷം വായ്പ തിരിച്ചടയ്ക്കാത്തതിന് വൃദ്ധ ദമ്പതികളെ ജപ്തി ചെയ്ത് റോഡിലിറക്കി വിട്ടു

സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തറ ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയാണ് ദമ്പതികള്‍ക്കെതിരെ ക്രൂരമായ നടപടിയെടുത്തത്.
ഒന്നരലക്ഷം വായ്പ തിരിച്ചടയ്ക്കാത്തതിന് വൃദ്ധ ദമ്പതികളെ ജപ്തി ചെയ്ത് റോഡിലിറക്കി വിട്ടു

തൃപ്പൂണിത്തറ: വായ്പയെടുത്ത ഒന്നരലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിന് വൃദ്ധ ദമ്പതികളെ ബാങ്കില്‍ നിന്നും വലിച്ചിഴച്ച് റോഡിലിറക്കി വിട്ടു. സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തറ ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയാണ് ദമ്പതികള്‍ക്കെതിരെ ക്രൂരമായ നടപടിയെടുത്തത്. കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒന്നര ലക്ഷം രൂപയുടെ വായ്പയില്‍ ക്രൂരമായ നടപടി ഉണ്ടായിരിക്കുന്നത്. 

വീട്ടില്‍ നിന്ന് ഇറക്കി വിട്ട ദമ്പതികളെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴു വര്‍ഷത്തോളം മുമ്പാണ് ഇവര്‍ ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്. അതിന് ശേഷം ദമ്പതികള്‍ അസുഖ ബാധിതരായതിനെ തുടര്‍ന്ന് തുക തിരിച്ചടക്കുന്നത് മുടങ്ങി. പലിശയടക്കം 2,70000 രൂപ ഇവര്‍ തിരിച്ചടക്കണം. ഇത് അടക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുകായിരുന്നു. 

ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ടു സെന്റ് ഭൂമിയും വീടും ബാങ്ക് അഞ്ചു ലക്ഷം രൂപക്ക് ലേലം ചെയ്തു. സെന്റിന് ആറ് ലക്ഷത്തിന് മുകളില്‍ വിലയുള്ള സ്ഥാനത്താണ് വളരെ കുറഞ്ഞ വിലയ്ക്ക് സ്ഥലം ലേലം ചെയ്ത് പോയത്. വീട് ലേലത്തില്‍ വിളിച്ചയാള്‍ പോലീസ് സഹായത്തോടെ വൃദ്ധ ദമ്പതികളെയടക്കം വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു. ദമ്പതികളെ കൂടാതെ അസുഖബാധിതനായ ഒരു മകനും ഈ വീട്ടില്‍ താമസിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com