മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി നിയമനത്തിലും കെകെ ശൈലജ ഇടപെട്ടു; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ വിദഗ്ധ ഡോക്ടര്‍മാരുടെ പട്ടിക മന്ത്രി തള്ളിയെന്ന് ആരോപണം 

ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനവും കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. മാനേജിങ് ഡയറക്ടര്‍ നിയമനവും വിവാദത്തിലാക്കിയ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ വീണ്ടും പുതിയ ആരോപണങ്ങള്‍
മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി നിയമനത്തിലും കെകെ ശൈലജ ഇടപെട്ടു; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ വിദഗ്ധ ഡോക്ടര്‍മാരുടെ പട്ടിക മന്ത്രി തള്ളിയെന്ന് ആരോപണം 

തിരുവനന്തപുരം:ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനവും കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. മാനേജിങ് ഡയറക്ടര്‍ നിയമനവും വിവാദത്തിലാക്കിയ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ വീണ്ടും പുതിയ ആരോപണങ്ങള്‍. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലേക്കുള്ള സംസ്ഥാന പ്രതിനിധിയെ നിയമിക്കുന്നതിലും ആരോഗ്യമന്ത്രി കെക ശൈലജ ഇടപെട്ടുവെന്നാണ് ആരോപണം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ പട്ടിക തള്ളിയാണ് മന്ത്രി മറ്റൊരു ഡോക്ടറെ ഇവിടേക്ക് നിര്‍ദേശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 

ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായ ഡോ. റാണി ഭാസ്‌കരനെയാണ് മന്ത്രി നിര്‍ദേശിച്ചത്.നിലവില്‍ ഇവര്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗമാണ്. ഇവരുടെ കാലാവധി കഴിയുന്ന മുറയ്ക്ക് പുതിയ പ്രതിനിധിയെ നിര്‍ദേശിക്കണം. ഇവരെത്തന്നെ വീണ്ടും പ്രതിനിധിയായി നിയമിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഇതുസംബന്ധിച്ച ഫയല്‍ നിയമനനടപടികളുടെ ഭാഗമായി ഇപ്പോള്‍ വിജിലന്‍സിന്റെ പരിഗണനയിലാണ്. വിജിലന്‍സിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ശുപാര്‍ശ മെഡിക്കല്‍ കൗണ്‍സിലിന് കൈമാറും.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പതോളജി വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ. കെ.പി. അരവിന്ദന്‍, മെഡിസിന്‍ വിഭാഗം മുന്‍ പ്രൊഫസര്‍ കെ.പി. ശശി, തിരുവനന്തപുരം മെഡിക്കല്‍ ളേജ് ന്യൂറോളജി വിഭാഗം പ്രൊഫസര്‍ ഡോ. തോമസ് ഐപ് എന്നിവരുടെ പേരുകള്‍ ഒഴിവാക്കിയാണ് മന്ത്രി ഡോയ റാണി ബാസ്‌കരന്റെ പേര് നിര്‍ദേശിച്ചിരിക്കുന്നതെന്ന മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

റാണി ഭാസ്‌കരനെ നിയമിക്കുന്നതില്‍ ഒരുവിഭാഗം ഡോക്ടര്‍മാര്‍ എതിര്‍പ്പുമായി രംഗത്തു വന്നിട്ടുണ്ട്.മുഴുവന്‍ മെഡിക്കല്‍ കോളേജുകളുടെയും നിയന്ത്രണാധികാരമുള്ള കൗണ്‍സിലിലേക്ക് സ്വന്തം ഇഷ്ടപ്രകാരം നിയമനം നടത്തുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന അവര്‍ നിലപാടെടുത്തിരിക്കുകയാണ്. 

കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ (കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്.) നിയമനത്തില്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. അശോക് ലാലിനെ മന്ത്രി ഇടപെട്ടു നിയമിച്ചുവെന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. അശോക് ലാല്‍ ഇതിനായി പ്രത്യേക അപേക്ഷ നല്‍കിയിരുന്നില്ല. നിയമന ഉത്തരവ് നല്‍കാന്‍ മന്ത്രി രേഖാമൂലം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com