വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം 

എംഎല്‍എ സ്വന്തം മണ്ഡലത്തിലെ വീട്ടമ്മയായ യുവതിയെ നിരന്തരം ശല്യപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു
വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം 

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജയിലില്‍ കഴിയുകയായികരുന്ന കോവളം എംഎല്‍എ എം. വിന്‍സെന്റിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.വാദിയെ സ്വാധീനിക്കാനോ ഭീഷണിപ്പെടത്താനോ ശ്രമിക്കരുത്,പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. 34 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് എംഎല്‍എയ്ക്ക് ഇപ്പോള്‍ ജാ്യം ലഭിച്ചിരിക്കുന്നത്. 

എംഎല്‍എ സ്വന്തം മണ്ഡലത്തിലെ വീട്ടമ്മയായ യുവതിയെ നിരന്തരം ശല്യപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് കേസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com