ലഘുലേഖ വിതരണം: മുജാഹിദ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഞായറാഴ്ചയാണ് പറവൂര്‍ മണ്ഡലത്തിെന്റ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ലഘുലേഖ വിതരണം ചെയ്തത്
ലഘുലേഖ വിതരണം: മുജാഹിദ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: മതവിദ്വേഷമുണ്ടാക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തതിന്റെ പേരില്‍ പറവൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്ത 40 മുജാഹിദ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരെയാണ് അറ്സ്റ്റ്് ചെയ്തത്.

ഞായറാഴ്ചയാണ് പറവൂര്‍ മണ്ഡലത്തിെന്റ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ലഘുലേഖ വിതരണം ചെയ്തത്. ഇതിനിടെ സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവരെ മര്‍ദിച്ച് അവശരാക്കിയ ശേഷം പൊലീസിന് കൈമാറുകയായിരുന്നു. 

ഇവര്‍ വിതരണം ചെയ്ത ലഘുലേഖകളില്‍ വര്‍ദീയത പരത്തുന്ന തരത്തിലുള്ള വാചകങ്ങളാണുള്ളതെന്ന് പൊലീസ്  പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വിഷയത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയയന്‍,  ലഘുലേഖ വിതരണം ചെയ്തവര്‍ ബഹുദൈവ ആരാധനയെ എതിര്‍ത്തത് ശരിയാണോ എന്ന് ചോദിച്ചിരുന്നു. ആര്‍എസ്എസിന് ആരും മരുന്നിട്ടു കൊടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.വിതരണം ചെയ്ത രണ്ടു ലഘുലേഖകള്‍ കുഴപ്പമില്ലാത്തതാണ്,എന്നാല്‍ മറ്റൊന്നില്‍ ബഹുദൈവത്വത്തെ വിമര്‍ശിക്കുന്നുണ്ട്. ഇത് ഹിന്ദു വീടുകളിലും വിതരണം ചെയ്തു. ഇങ്ങനെ വിശ്വസിക്കാന്‍ അവകാശമുണ്ട്,എന്നാല്‍ ഇത് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് ശരിയാണോ, മുഖ്യമന്ത്രി ചോദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com