ആര് താഴെ ഇറക്കും എന്ന് ചോദിക്കരുത്; പൂഞ്ഞാര്‍ വിപ്ലവകാരിയുടെ അഭ്യാസങ്ങള്‍ കേരളം കാണാനിരിക്കുന്നതേയുള്ളു

നിറയെ യാത്രക്കാരുള്ള ബസിന്റെ ഡ്രൈവര്‍ സീറ്റിലേക്ക് ജോര്‍ജ് എത്തിയപ്പോള്‍ തന്നെ കണ്ടു നിന്നവര്‍ക്ക് ആവേശമായി
ആര് താഴെ ഇറക്കും എന്ന് ചോദിക്കരുത്; പൂഞ്ഞാര്‍ വിപ്ലവകാരിയുടെ അഭ്യാസങ്ങള്‍ കേരളം കാണാനിരിക്കുന്നതേയുള്ളു

വാ തുറന്നാല്‍ പ്രശ്‌നമാണെങ്കിലും പൂഞ്ഞാറുകാര്‍ക്ക് പി.സി.ജോര്‍ജിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ജയം അതിന് ഉദാഹരണമായി പറയുന്നവരും ഉണ്ട്. 

ഇപ്പോഴിതാ തന്റെ മണ്ഡലത്തിലെ ഒരു റോഡ് ഉദ്ഘാടനത്തിനെത്തി താരമാവുകയായിരുന്നു പി.സി.ജോര്‍ജ്. പുഞ്ചവയല്‍-പാക്കാനം-മഞ്ഞളരുവി പിഡബ്ല്യുഡി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ജോര്‍ജ്, ആറൂട്ടിലൂടെയുള്ള ആദ്യ ബസ് സര്‍വീസ് ഓടിച്ച് സംഭവ ബഹുലമായിട്ടായിരുന്നു ജോര്‍ജിന്റെ വരവ്‌.  

നിറയെ യാത്രക്കാരുള്ള ബസിന്റെ ഡ്രൈവര്‍ സീറ്റിലേക്ക് ജോര്‍ജ് എത്തിയപ്പോള്‍ തന്നെ കണ്ടു നിന്നവര്‍ക്ക് ആവേശമായി. ആര്‍പ്പുവിളിക്കിടെ ബസ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുക്കാന്‍ തുടങ്ങവെ മൈക്കിലൂടെ അനോണ്‍സ്‌മെന്റ് വന്നു. മുന്നില്‍ നില്‍ക്കുന്നവര്‍ മാറി നില്‍ക്കണേ എന്ന്. 

സ്റ്റാര്‍ട്ട് ചെയ്ത് ചെറിയ സ്പീഡില്‍ ബസ് മുന്നോട്ടെടുത്തതിന് ശേഷം നിര്‍ത്തി. അപ്പോഴാ മറ്റൊരു പ്രശ്‌നം. ഡ്രൈവര്‍ സീറ്റില്‍ നിന്നും എങ്ങിനെ പുറത്തിറങ്ങും. സീറ്റില്‍ നിന്നും എഴുന്നേറ്റ് പി.സി.ജോര്‍ജ് ഒരേ നില്‍പ്പായി. താഴെ അണികളും. പെട്ടെന്ന് ബുദ്ധിയുദിച്ച ആരോ ഒരു കസേര കൊണ്ടുവന്ന് ഇട്ടുകൊടുത്തു, എംഎല്‍എയ്ക്ക് താഴെ ഇറങ്ങാനായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com