ഇനി ഇടവഴികളിലൂടെയും അഗ്നിശമനസേനയുടെ വാഹനങ്ങള്‍ സഞ്ചരിക്കും

കേരളത്തിലെ അഗ്‌നിരക്ഷാ സേന ഇനി ചെറു ഇടവഴികളിലൂടെയും സഞ്ചരിക്കും.
ഇനി ഇടവഴികളിലൂടെയും അഗ്നിശമനസേനയുടെ വാഹനങ്ങള്‍ സഞ്ചരിക്കും

കേരളത്തിലെ അഗ്‌നിരക്ഷാ സേന ഇനി ചെറു ഇടവഴികളിലൂടെയും സഞ്ചരിക്കും. 30 പുതിയ ഫയര്‍ എഞ്ചിനുകള്‍ സേനയുടെ ഭാഗമായിക്കഴിഞ്ഞു. തീരെ വലിപ്പം കുറഞ്ഞ ഈ വാഹനങ്ങള്‍ കൂടുതല്‍ പ്രയോജനപ്രദമാണ്. തീപിടുത്തമുണ്ടായാല്‍ കെട്ടിടത്തിന്റെ അടുത്തെത്താന്‍ കഴിയും.

തീപിടുത്തമുണ്ടായാല്‍ വലിയ വാഹനങ്ങളായതിനാല്‍ വളരെയകലെ നിര്‍ത്തിയതിനുശേഷം അവിടെ നിന്ന് ഹോസ്‌പൈപ്പുകളുപയോഗിച്ച് തീപിടുത്തമുണ്ടായ സ്ഥലത്തേക്ക് വെള്ളം എത്തിക്കുന്നതായിരുന്നു ഇതുവരെ ചെയ്തിരുന്നത്. പുതിയ ഫയര്‍ എഞ്ചിനുകള്‍ ഇടുങ്ങിയ വഴിയിലൂടെയും സഞ്ചരിക്കും. മാത്രമല്ല മോശം റോഡുകളിലൂടെയും ഈ വാഹനങ്ങള്‍ അനായാസം കടന്ന് ചെല്ലും.

500 ലിറ്റര്‍ വെള്ളമാണ് ഈ വാഹനത്തില്‍ നിറയ്ക്കാനാവുക. ഇത് കുറഞ്ഞ അളവാണെങ്കിലും വെള്ളം ചീറ്റിക്കുന്നതിനുപകരം മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് മഞ്ഞുപെയ്യുന്നതുപോലെ വ്യാപ്തിയില്‍ വെള്ളമെത്തിക്കാന്‍ കഴിയുന്നതുമൂലം തീപിടുത്തം കാര്യക്ഷമമായി നിയന്ത്രിക്കാന്‍ സാധിക്കും. ഡ്രൈവറുള്‍പ്പെടെ 5 പേര്‍ക്ക് ഈ ഫയര്‍ എഞ്ചിനില്‍ സഞ്ചരിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com