തങ്ങള്‍ നിര്‍ദേശിച്ച അംഗങ്ങളേയും അവഗണിച്ചു; ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ ശൈലജയ്‌ക്കെതിരെ സിപിഐ

എത്രയും പെട്ടെന്ന് തങ്ങള്‍ നിര്‍ദേശിച്ച അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി വിഷയം പരിഹരിക്കണമെന്നും സിപിഐ
തങ്ങള്‍ നിര്‍ദേശിച്ച അംഗങ്ങളേയും അവഗണിച്ചു; ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ ശൈലജയ്‌ക്കെതിരെ സിപിഐ

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജയ്‌ക്കെതിരെ സിപിഐ. സിപിഐ നിര്‍ദേശിച്ചവരെ ബാലാവകാശ കമ്മിഷന്‍ അംഗങ്ങളായി നിയമിക്കാന്‍ തയ്യാറാകാതിരുന്ന ശൈലജയുടെ നിലപാടില്‍ എതിര്‍പ്പ് അറിയിച്ച് സിപിഐ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കി. 

സിപിഐ വനിതാ നേതാവ് അഡ്വക്കേറ്റ് ബീന റാണി ഉള്‍പ്പെടെ രണ്ട് പേരുടെ പേരുകളാണ് സിപിഐ ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ ആരോഗ്യ മന്ത്രി ഇവരെ അഭിമുഖത്തിന് വിളിച്ചില്ലെന്നും, വലിയ വിവേചനമാണ് നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ചെയ്തതെന്നും സിപിഐ ആരോപിക്കുന്നു. 

മന്ത്രിയുടെ ഈ നിലപാട് അംഗീകരിക്കില്ല. എത്രയും പെട്ടെന്ന് തങ്ങള്‍ നിര്‍ദേശിച്ച അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി വിഷയം പരിഹരിക്കണമെന്നും സിപിഐ കോടിയേരിക്ക് നല്‍കിയിരിക്കുന്ന കത്തില്‍ പറയുന്നു. ഇത്തരം നിലപാടുകളുമായി ആരോഗ്യ മന്ത്രി മുന്നോട്ടു പോയാല്‍ അത് മുന്നണിക്കും, സര്‍ക്കാരിനും കളങ്കമുണ്ടാക്കുമെന്നം സിപിഐ ചൂണ്ടിക്കാട്ടുന്നു. 

ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി മന്ത്രിക്കെതിരെ രൂക്ഷ പരാമര്‍ശങ്ങള്‍ ഉന്നയിച്ചിരുന്നു. വയനാട് ബാലാവകാശ കമ്മിഷനില്‍ അംഗമായ ടി.ബി.സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പ്രവര്‍ത്തനും ശരിയായ രീതിയില്‍ അല്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സുരേഷിന്റേയും മറ്റൊരു കമ്മിഷന്‍ അംഗമായ ശ്യാമളദേവിയുടേയും നിയമനം കോടതി റദ്ദാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com