ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് പ്രമോഷനല്ല, പ്രതികാര നടപടിയാണെന്ന് തെളിയുന്നു: വിവരാവകാശ രേഖകള്‍ പുറത്ത്

സര്‍ക്കാര്‍ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്തായി.
ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് പ്രമോഷനല്ല, പ്രതികാര നടപടിയാണെന്ന് തെളിയുന്നു: വിവരാവകാശ രേഖകള്‍ പുറത്ത്

ദേവികുളം സബ് കളക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു. സര്‍ക്കാര്‍ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്തായി. പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ.രാജേശ്വരി വിവരാവകാശത്തിന് നല്‍കിയ മറുപടിയില്‍ എ ഗ്രേഡ് സബ് കളക്ടറും എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനവും തുല്യ തസ്തികകളാണെന്ന് വ്യക്തമാക്കുന്നു.

കേന്ദ്ര പര്‍സണല്‍ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം ഐഎഎസ് കേരള കേഡറിലെ നിലവിലെ അനുവദനീയ തസ്തികകളുടെ ലിസ്റ്റ് പ്രകാരമാണിത്. ഐഎഎസ് ചട്ടപ്രകാരം ഇനി അഞ്ചുവര്‍ഷത്തിന് ശേഷം മാത്രമെ ശ്രീറാമിന് സ്ഥാനക്കയറ്റം ലഭിക്കുകയുളളൂവെന്നും വിവരാവകാശത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ ഈ നിയമം വളച്ചൊടിച്ചാണ് കഴിഞ്ഞ ജൂലൈയിലാണ് മൂന്നാര്‍ സബ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിയമിച്ചത്. മൂന്നാറിലെ വിവാദമായ കയ്യേറ്റമൊഴിപ്പിക്കലില്‍ സിപിഐയും സിപിഐഎമ്മും തമ്മില്‍ കടുത്ത ഭിന്നതകള്‍ നിലനില്‍ക്കവെയാണ് ശ്രീറാമിന്റെ സ്ഥലം മാറ്റം ഉണ്ടാകുന്നതും. 

സ്ഥലം മാറ്റം പ്രതികാര നടപടിയാണെന്ന് അന്ന് സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര മേഖലകളില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ശ്രീറാമിന് പ്രമോഷനാണ് നല്‍കിയതെന്ന വാദത്തില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com