ആ വാര്‍ത്ത പച്ചക്കള്ളമെന്ന് കെടി ജലീല്‍

ഞാന്‍ ബാങ്ക് കേള്‍ക്കുമ്പോള്‍ പ്രസംഗം നിര്‍ത്തുന്ന ഒരാളാണ്. ഞാന്‍ ഇത്തരം ഒരു പ്രസ്താവന നടത്തുകയോ, ഏതെങ്കിലും മാധ്യമ പ്രതിനിധിയോട് അഭിമുഖത്തില്‍ അഭിപ്രായപ്പെടുകയോ ചെയ്തിട്ടില്ല.
ആ വാര്‍ത്ത പച്ചക്കള്ളമെന്ന് കെടി ജലീല്‍

തിരൂര്‍: ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പ്രസംഗം നിര്‍ത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെടി ജലീല്‍. മലപ്പുറം ലൈഫ് എന്ന ഓണ്‍ലൈന്‍ മാധ്യമമായിരുന്നു ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്തയ്ക്ക് വലിയ രീതിയിലുള്ള പ്രചാരവും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ജലീല്‍ രംഗത്തെത്തിയത്. 

'ഈ വാര്‍ത്ത പച്ചകള്ളമാണ്. പ്രസ്തുത പരിപാടിയില്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി, ഫ്‌ലോറ ഗ്രൂപ്പ് ചെയര്‍മാന്‍ ഹസ്സന്‍, പ്രവാസി വ്യവസായ പ്രമുഖനായ വണ്ടൂര്‍ മുഹമ്മദലി, കുഞ്ഞിമൂസ ചേന്നര എന്നിവരുള്‍പ്പെടെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചിരുന്നു. ഞാന്‍ ബാങ്ക് കേള്‍ക്കുമ്പോള്‍ പ്രസംഗം നിര്‍ത്തുന്ന ഒരാളാണ്. ഞാന്‍ ഇത്തരം ഒരു പ്രസ്താവന നടത്തുകയോ, ഏതെങ്കിലും മാധ്യമ പ്രതിനിധിയോട് അഭിമുഖത്തില്‍ അഭിപ്രായപ്പെടുകയോ ചെയ്തിട്ടില്ല. ഇതിനെതിരെ ഇന്ന് തന്നെ പോലീസില്‍ പരാതി നല്‍കും'


ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പ്രസംഗം നിര്‍ത്തണമെന്ന് നിര്‍ബന്ധമില്ലെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞതായും, പരിപാടിക്കിടെ ബാങ്ക് വിളിച്ചപ്പോള്‍ പ്രസംഗിക്കുന്ന വ്യക്തി നിശബ്ദനായപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സൗദി അറേബ്യ ഒഴികെയുള്ള അറബ് രാഷ്ട്രങ്ങളില്‍ പോലും ബാങ്ക് വിളിക്കുമ്പോള്‍ പ്രസംഗം നിര്‍ത്താറില്ലെന്നും മന്ത്രി പറഞ്ഞതായും ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com