തൃപ്പൂണിത്തുറയില്‍ ജപ്തി നടപടി നേരിട്ട വൃദ്ധദമ്പതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

തൃപ്പൂണിത്തുറയില്‍ ജപ്തി നടപടി നേരിട്ട വൃദ്ധദമ്പതികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
തൃപ്പൂണിത്തുറയില്‍ ജപ്തി നടപടി നേരിട്ട വൃദ്ധദമ്പതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ ജപ്തി നടപടി നേരിട്ട വൃദ്ധദമ്പതികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിലെത്തിയാണ് രാമനും വിലാസിനിയും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ആരും ഇനി ഇറക്കി വിടാന്‍ വരില്ലെന്നും ആ വീട്ടില്‍ തന്നെ തുടര്‍ന്നും താമസിക്കാമെന്നും രാമനും വിലാസിനിക്കും മുഖ്യമന്ത്രി ഉറപ്പു നല്‍കി. 

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തൃപ്പൂണിത്തുറയിലെ സിപിഐഎം പ്രവര്‍ത്തകരാണ് രാമനേയും വിലാസിനിയേയും എറണാകുളത്തെ മുഖ്യമന്ത്രിയുടെ ഗസ്റ്റ് ഹൗസിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വാസമുണ്ടെന്നും വീട് തിരിച്ചു കിട്ടിയതില്‍ സന്തോഷമുണ്ടെന്നും രാമനും വിലാസിനിയും പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാമനേയും വിലാസിനിയേയും ജപ്തി നടപടികളുടെ പേരില്‍ പൊലീസ് വലിച്ചിഴച്ചത്. സിപിഐഎം നിയന്ത്രണത്തിലുള്ള ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടേതായിരുന്നു നടപടി. വായ്പയെടുത്ത ഒന്നരലക്ഷം രൂപ തിരിച്ചടയ്ക്കാനാവാത്തതിനാലാണ് ആറു ലക്ഷം രൂപയോളം വിലമതിക്കുന്ന കിടപ്പാടം ബാങ്ക് ജപ്തി ചെയ്തത്. പൊലീസ് വലിച്ചിഴച്ചതിന് പിന്നാലെ ഇരുവരും ആശുപത്രിയില്‍ അഭയം തേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com