കൊല്ലത്ത് വള്ളത്തിലിടിച്ച കപ്പല്‍ അന്വേഷണവുമായി സഹകരിക്കും

നാവിക സേനയുടെ കപ്പല്‍.പ്രതീകാത്മക ചിത്രം
നാവിക സേനയുടെ കപ്പല്‍.പ്രതീകാത്മക ചിത്രം

കൊല്ലം: മത്സബന്ധന വള്ളത്തില്‍ ഇടിച്ച ഹോങ്കോങ് കപ്പല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് കപ്പല്‍ അധികൃതര്‍. കപ്പല്‍ പോര്‍ട്ട്ബ്ലയറിലെത്തിക്കാമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു അറിയിപ്പ് കിട്ടി. പോര്‍ട്ട്‌ബ്ലെയര്‍ ഷിപ്പിങ് ഡിജിയാണ് ഇക്കാര്യം അറിയിച്ചത്. 

കൊല്ലം തീരത്തുനിന്ന് 39 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് മത്സ്യബന്ധന വള്ളത്തില്‍ ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കപ്പല്‍ ഹോങ്കോങ്ങില്‍ നിന്നുള്ളതെന്ന് കണ്ടെത്തിയിരുന്നു. 

കുളച്ചല്‍ സ്വദേശി സഹായത്തിന്റെ ആരോഗ്യ അണ്ണൈ എന്ന വള്ളത്തിലാണ് കപ്പിലിടിച്ചത് .കപ്പല്‍ നിര്‍ത്താതെ തെക്കു ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന ആറുപേരെയും മല്‍സ്യത്തൊഴിലാളികള്‍ തന്നെ രക്ഷപ്പെടുത്തി അവരുടെ ബോട്ടുകളിലേയ്ക്ക് മാറ്റുകയായിരുന്നു.

കപ്പല്‍ നിര്‍ത്താതെ പോയതോടെ കപ്പലിനായി തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നു കപ്പലിനെതിരേ കോസ്റ്റ് ഗാര്‍ഡ് കേസെടുത്തിരുന്നു. കപ്പല്‍ കൊളംബോയില്‍ നങ്കൂരമിട്ടെന്നായിരുന്നു ലഭിച്ച വിവരം. തുടര്‍ന്ന് കപ്പല്‍ പോര്‍ട്ട്‌ബ്ലെയറിലേക്കു കൊണ്ടുവരണമെന്ന് സന്ദേശം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com