ദിലീപിന്റെ ജാമ്യാപേക്ഷ: വിധി ഇന്ന്

കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളിലായി ഇരുഭാഗങ്ങളുടേയും വാദം കോടതി കേട്ടിരുന്നു
ദിലീപിന്റെ ജാമ്യാപേക്ഷ: വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും.കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളിലായി ഇരുഭാഗങ്ങളുടേയും വാദം കോടതി കേട്ടിരുന്നു. നടി ഉപദ്രവിക്കപ്പെട്ടതിന്റെ തുടക്കത്തില്‍ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നതായി പ്രോസീക്യൂഷന്‍ വാദച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചു. ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു. വാദത്തിനിടെ ദിലീപിനെ കിങ് ലയര്‍ ആയി പ്രോസിക്യൂഷന്‍ വിശേഷിപ്പിച്ചിരുന്നു. തെളിവുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ സിംഗിള്‍ ബെഞ്ചിന് പ്രോസിക്യൂഷന്‍ കൈമാറിയിട്ടുണ്ട്.

സുനിയും ദിലീപും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നു എന്നല്ലാതെ കണ്ടതിനു തെളിവില്ലെങ്കില്‍ ഗൂഢാലോചന എങ്ങനെ ആരോപിക്കും എന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ചോദ്യം. സിനിമാരംഗത്തുള്ള ശത്രുക്കളാണു ഗൂഢാലോചനയ്ക്കു പിന്നിലെന്നു പ്രതിഭാഗം വാദിച്ചിരുന്നു. ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com