മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് തടഞ്ഞ സംഭവം; വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ് 

സംഘടനാ നേതാക്കള്‍ ദേശീയപതാക ഉയര്‍ത്തരുത് എന്ന് സര്‍ക്കാര്‍ നിര്‍ദേശ അനുസരിച്ച് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവ് മറികടന്ന്‌മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയിരുന്നു
മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തുന്നത് തടഞ്ഞ സംഭവം; വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ് 

ന്യൂഡല്‍ഹി:സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത് തടഞ്ഞ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം ചോദിച്ചത്. പാലക്കാട് ബിജെപി പ്രസിഡന്റിന്റെ പരാതിയെത്തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരിക്കുന്നത്. 

ആര്‍എസ്എസ് ആഭിമുഖ്യമുളള മാനെജ്‌മെന്റിന്റെ നിയന്ത്രണത്തിലുളള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവങ്ങള്‍ നടന്നത്.സംഘടനാ നേതാക്കള്‍ ദേശീയപതാക ഉയര്‍ത്തരുത് എന്ന് സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവ് മറികടന്ന് മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയിരുന്നു.

ജനപ്രതിനിധികളോ, പ്രധാന അധ്യാപകരോ മാത്രമേ ദേശീയ പതാക ഉയര്‍ത്താന്‍ പാടുള്ളു എന്ന് വ്യക്തമാക്കി ആഗസ്റ്റ് 14 അര്‍ധരാത്രി സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ ഭരണകൂടം സ്‌കൂളിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ ഇക്കാര്യം അനുസരിച്ചില്ല. മാത്രവുമല്ല വലിയ സംഘമായി എത്തിയ ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി മോഹന്‍ ഭഗവത് പതാത ഉയര്‍ത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആര്‍എസ്എസ് മേധാവിക്കും സ്‌കൂള്‍ മാനേജ്‌മെന്റിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അത്തരത്തില്‍ നിര്‍ദേശം എവിടെ നിന്നും ലഭിച്ചിട്ടില്ല എന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതികരിച്ചു. മോഹന്‍ ഭഗവത് ചട്ടം ലംഘിച്ചു സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ തുടര്‍നടപടിക്കായി നിയമോപദേശം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com