മെഡിക്കല്‍ കോഴ ഒതുങ്ങിയിട്ടില്ല; ജനരക്ഷായാത്ര ബിജെപി മാറ്റി; അമിത്ഷാ പങ്കെടുക്കില്ല

മെഡിക്കല്‍ കോഴ ഒതുങ്ങിയിട്ടില്ല; ജനരക്ഷായാത്ര ബിജെപി മാറ്റി; അമിത്ഷാ പങ്കെടുക്കില്ല

തിരുവനന്തപുരം: സെപ്റ്റംബര്‍ 7ന് തുടങ്ങാനിരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര ഒക്ടോബര്‍ മാസത്തിലേക്ക് മാറ്റി. അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്നാണ് ജാഥ മാറ്റിയതെന്ന് ബിജെപി കേരള ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നല്‍കുന്ന വിശദീകരണം. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും പോസ്റ്റിലുണ്ട്. 

അതേസമയം, മെഡിക്കല്‍ കോഴ വിവാദങ്ങള്‍ ഇപ്പോഴും പാര്‍ട്ടിക്കകത്തു തുടരുന്നതാണ് ജനരക്ഷാ യാത്ര മാറ്റാന്‍ കാരണമെന്നാണ് സൂചന. പാര്‍ട്ടിക്കകത്തു തന്നെ പുകച്ചിലുള്ളപ്പോള്‍ പരിപാടിക്കു ഉദ്ദേശിച്ച ഫലം ലഭിച്ചേക്കില്ലെ എന്നതും ബിജെപിയെ യാത്ര മാറ്റിവെക്കലിനു പ്രേരിപ്പിച്ചെന്ന സൂചനയുണ്ട്. 

ബിജെപി ഭരിക്കുന്ന 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, അഞ്ച് ഉപമുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ കുമ്മനം നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ എത്തുമെന്നായിരുന്നു പ്രചരണം നടത്തിയിരുന്നത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സെപ്റ്റംബര്‍ ഏഴിന്  ആരംഭിക്കുന്ന യാത്ര 11 ജില്ലകളിലായി പര്യടനം നടത്താനായിരുന്നു പദ്ധതി. 23ന് തിരുവനന്തപുരത്താണ് ജാഥ സമാപിക്കേണ്ടിയിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com