കെഎം അബ്രഹാം ചീഫ് സെക്രട്ടറി; നളിനി നെറ്റോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരും

ഇപ്പോള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെഎം അബ്രഹാമിന് ഡിസംബര്‍ 31 വരെ കാലാവധിയുണ്ട്
കെഎം അബ്രഹാം ചീഫ് സെക്രട്ടറി; നളിനി നെറ്റോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടരും

തിരുവനന്തപുരം: ഡോ.കെ.എം. അബ്രഹാമിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെഎം അബ്രഹാമിന് ഡിസംബര്‍ 31 വരെ കാലാവധിയുണ്ട്. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലാണ് അബ്രഹാമിന്റെ നിയമനം.

ചീഫ് സെക്രട്ടറി പദത്തില്‍നിന്ന് വിരമിക്കുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. 

കോട്ടയം കലക്റ്ററായി ബി.എസ്. തിരുമേനിയെ നിയമിച്ചു. ഇപ്പോള്‍ ഗ്രാമവികസന കമ്മീഷണറാണ് തിരുമേനി.
പരീക്ഷാ കമ്മീഷണറുടെ ചുമതല എം.എസ് ജയയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു. ജലവിഭവ വകുപ്പില്‍നിന്നും ചീഫ് എഞ്ചിനീയറായി വിരമിച്ച എസ്. രമയെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്റ്റ്രക്!ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററായി നിയമിക്കാന്‍ തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com