ബിജെപിയില്‍ കോഴ മാത്രമേയുള്ളു; ബിഡിജെഎസ് എല്‍ഡിഎഫില്‍ ചേരണം: വെള്ളാപ്പള്ളി നടേശന്‍

ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ
ബിജെപിയില്‍ കോഴ മാത്രമേയുള്ളു; ബിഡിജെഎസ് എല്‍ഡിഎഫില്‍ ചേരണം: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് എല്‍ഡിഎഫില്‍ ചേരണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ. ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരണം.അവരാണ് ബിഡിജെഎസിനു പറ്റിയ മുന്നണി. ഇതിനു സിപിഎം അവസരം നല്‍കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ്-ബിജെപി സഖ്യം നിരന്തര പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. മുന്നണി പ്രവേശന സമയത്ത് ബിഡിജെഎസിന് നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്ന സ്ഥാനങ്ങള്‍ ഒന്നുംതന്നെ ബിജെപി നല്‍കിയിട്ടില്ല. അതിനോടുള്ള അതൃപ്തി ശക്തമായി ബിഡിജെഎസ് പ്രകടിപ്പിച്ചിരുന്നു. 

സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ട് അവ നല്‍കിയില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനെ വഞ്ചിച്ചതായും വെള്ളാപ്പള്ളി തന്നെ മുമ്പ് ആരോപിച്ചിരുന്നു. 

ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ ബിഡിജെഎസ് ആവശ്യപ്പെടുന്ന ഏഴു സീറ്റുകളില്‍ മൂന്നെണ്ണം വിട്ടുകൊടുക്കാനാകില്ലെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും സഖ്യത്തില്‍ ഭിന്നത സൃഷ്ടിച്ചിരുന്നു.പാലക്കാട്,തൃശൂര്‍,പത്തനംതിട്ട സീറ്റുകളെ സംബന്ധിച്ചാണ് ബിജെപിയും ബിഡിജെഎസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com