മാഡത്തെ വെളിപ്പെടുത്തിയ സുനിയേയും, കാവ്യാ മാധവനേയും വീണ്ടും ചോദ്യം ചെയ്‌തേക്കും

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു കാവ്യയാണ് തന്റെ മാഡമെന്ന് സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്
മാഡത്തെ വെളിപ്പെടുത്തിയ സുനിയേയും, കാവ്യാ മാധവനേയും വീണ്ടും ചോദ്യം ചെയ്‌തേക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി, കാവ്യാ മാധവനാണ് തന്റെ മാഡമെന്ന് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ കാവ്യയെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. അടുത്ത ദിവസങ്ങളില്‍ തന്നെ കാവ്യയെ അന്വേഷണ സംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നാണ് സൂചന. 

എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു കാവ്യയാണ് തന്റെ മാഡമെന്ന് സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇതിന് മുന്‍പ് രണ്ട് തവണ കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കും എന്ന സൂചന അന്വേഷണ സംഘം കാവ്യയ്ക്ക് നല്‍കിയിരുന്നു. 

മാഡം ആരെന്ന സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം എന്തായിരിക്കും എന്ന് വ്യക്തമല്ല. മാഡം ആരെന്ന് അന്വേഷിച്ച് പോകേണ്ടതില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച നിര്‍ദേശം. 

എന്നാല്‍ സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വേണ്ടിവന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com