ഭാഗ്യ ചിഹ്നത്തിന് പേര് ചോദിച്ച് കൊച്ചി മെട്രോ; ''കുമ്മനാന'' ഫിക്‌സ് ചെയ്ത മലയാളികള്‍

രണ്ടായിരത്തിലധികം ലൈക്കുകള്‍ ലഭിച്ച കുമ്മനാന എന്ന് പേര് തന്നെ സ്വീകരിക്കാന്‍ കൊച്ചി മെട്രോ തയ്യാറവണം
ഭാഗ്യ ചിഹ്നത്തിന് പേര് ചോദിച്ച് കൊച്ചി മെട്രോ; ''കുമ്മനാന'' ഫിക്‌സ് ചെയ്ത മലയാളികള്‍

തങ്ങളുടെ ഭാഗ്യചിഹ്നമായ കുട്ടിയാനയ്ക്ക് പേര് നിര്‍ദേശിക്കാമോ എന്ന ചോദ്യവുമായിട്ടായിരുന്നു കൊച്ചി മെട്രോ ഫേസ്ബുക്കിലൂടെ തങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാര്‍ക്ക്‌ മുന്നിലേക്കെത്തിയത്. അപ്പു, തൊപ്പി, കിട്ടന്‍ എന്ന പേരൊന്നും പറ്റില്ലെന്ന് കൊച്ചി മെട്രോ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.

കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പോസ്റ്റിന് അടയില്‍ പേര് കമന്റ് ചെയ്യാം.ഏറ്റവും  കൂടുതല്‍ ലൈക്ക് ലഭിക്കുന്ന മൂന്ന പേരുകള്‍ മെട്രോ ഷോര്‍ട്ട്‌
ലിസ്റ്റ് ചെയ്യും.  ഇതില്‍ നിന്നായിരിക്കും കുട്ടിയാനയ്ക്ക് പേരിടുക എന്നും കൊച്ചി മെട്രോ പറഞ്ഞിരുന്നു. 

മലയാളികള്‍ ഇത് ആഘോഷമായി തന്നെ സ്വീകരിച്ച് പേരുകള്‍ നിര്‍ദേശിച്ച് കഴിഞ്ഞു. ആ പേരുകള്‍ കേട്ടാലറിയാം മലയാളികളുടെ ഭാവനാത്മകത. കുമ്മനാന എന്നാണ് മെട്രോയുടെ ഭാഗ്യ ചിഹ്നത്തിന് ഒരാള്‍ നിര്‍ദേശിച്ചിരിക്കുന്ന പേര്.ഇതുവരെ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിച്ചിരിക്കുന്നതും ഇതിന് തന്നെ. 

രണ്ടായിരത്തിലധികം ലൈക്കുകള്‍ ലഭിച്ച കുമ്മനാന എന്ന് പേര് തന്നെ സ്വീകരിക്കാന്‍ കൊച്ചി മെട്രോ തയ്യാറവണം, മെട്രോ വാക്ക് പാലിക്കണം എന്നീ കമന്റുകളാണ് കുമ്മനാനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജില്‍ നിറയുന്നത്. 

കുമ്മനാനയെ സ്വീകരിക്കാന്‍ മെട്രോ അധികൃതര്‍ തയ്യാറാകുമോ എന്ന ആകാംക്ഷയിലാണ് എല്ലാവരും. ഡിസംബര്‍ നാല് വരെ പേരുകള്‍ നിര്‍ദേശിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com