വ്യാജ രജിസ്‌ട്രേഷന്‍: സുരേഷ് ഗോപി എംപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

നികുതി വെട്ടിക്കാന്‍ വേണ്ടി ആഢംബര വാഹനം പോണ്ടിച്ചേരിയില്‍ വ്യാജ രജിസ്‌ടേഷന്‍ നടത്തിയ സംഭവത്തില്‍ ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
വ്യാജ രജിസ്‌ട്രേഷന്‍: സുരേഷ് ഗോപി എംപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊച്ചി: നികുതി വെട്ടിക്കാന്‍ വേണ്ടി ആഢംബര വാഹനം പോണ്ടിച്ചേരിയില്‍ വ്യാജ രജിസ്‌ടേഷന്‍ നടത്തിയ സംഭവത്തില്‍ ബിജെപി എംപി സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. വ്യാജ രേഖകള്‍ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതുവഴി  സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. 


വ്യാജ രജിസ്‌ട്രേഷന്‍ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, സുരേഷ് ഗോപി നല്‍കിയ രേഖകള്‍ തൃപ്തികരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. സുരേഷ് ഗോപി നല്‍കിയ പോണ്ടിച്ചേരിയിലെ അഡ്രസ് വ്യാജമായിരുന്നു. എംപി ആകുന്നതിന് മുമ്പും ശേഷവും രണ്ട് വാഹനങ്ങള്‍ ഇത്തരത്തില്‍ വ്യാജ രേഖ ചമച്ച് രജിസ്റ്റര്‍ ചെയ്തട്ടുണ്ട്. 

നേരത്തെ  നടന്‍ ഫഹദ് ഫാസിലും നടി അമല പോളും വ്യാജ രേഖ ചമച്ച് പോണ്ടിച്ചേരിയില്‍ ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പു നടത്തിയിരുന്നു. ഇത് പുറത്തായതിന് പിന്നാലെ ഫഹദ് നികുതി അടച്ചിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട് എന്നായിരുന്നു സുരേഷ് ഗോപി എംപിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com