ഓഖി: ഇന്ന് ഏഴു മരണം; കണ്ടെത്താനുള്ളത് 126പേരെന്ന് സര്‍ക്കാര്‍

കാണാതായവരില്‍ 120പേരും തിരുവനന്തപുരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് കടലില്‍ പോയവരാണ്. ആലപ്പുഴയില്‍ നിന്ന് അഞ്ചുപേരും കാസര്‍ഗോഡ് നിന്നുള്ള ഒരാളെയും കണ്ടെത്താനുണ്ടെന്ന് റവന്യു വകുപ്പ്
ഓഖി: ഇന്ന് ഏഴു മരണം; കണ്ടെത്താനുള്ളത് 126പേരെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടരര്‍ന്നുണ്ടായ കടല്‍ ക്ഷോഭത്തില്‍ അകപ്പെട്ട് സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം ഏഴായി. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം പതിനാലായി. കടലില്‍ കുടുങ്ങിക്കിടക്കുന്ന 126പേരെ കൂടി കണ്ടെത്താനുണ്ടെന്ന് റവന്യു വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. കാണാതായവരില്‍ 120പേരും തിരുവനന്തപുരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് കടലില്‍ പോയവരാണ്. ആലപ്പുഴയില്‍ നിന്ന് അഞ്ചുപേരും കാസര്‍ഗോഡ് നിന്നുള്ള ഒരാളെയും കണ്ടെത്താനുണ്ടെന്ന് റവന്യു വകുപ്പ് അറിയിച്ചു. 

കടലില്‍ അകപ്പെട്ടുപോയ 450 പേരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് മുമ്പായി 300 ഓളം പേരെ കടലില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു

കടലില്‍ നിന്ന് രക്ഷപ്പെടുത്തി ചികിത്സയില്‍ കഴിയുന്ന മത്സ്യ തൊഴിലാളികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയുന്ന മത്സ്യ തൊഴിലാളികളെയാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. 

ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗംങ്ങള്‍ക്ക് പത്തുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പതിനയ്യായിരം രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 

കേരളതീരത്തുനിന്നു ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപ് വഴി തിരിഞ്ഞ ഓഖി നാളെ ഗുജറാത്തു തീരത്തേക്കു കടക്കുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിനു മുകളിലെത്തിയത്. അതേസമയം, നാളെ ഗുജറാത്ത് തീരത്തെത്തുമ്പോള്‍ ശക്തികുറയുമെന്നാണ് കരുതുന്നത്. 

തിരുവനന്തപുരം പൂന്തുറയില്‍ നിന്ന് കവിയൂര്‍ സന്തോഷ് പകര്‍ത്തിയ ചിത്രങ്ങള്‍
 

നേവിയുടെയും എയര്‍ഫോഴ്‌സിന്റേയും സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെയും വകുപ്പുകളെയും ഏകോപിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. മര്‍ച്ചന്റ് ഷിപ്പുകള്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയായില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com