കാപ്പാട് കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ മത്സ്യക്കൊയ്ത്ത്; ആശങ്കകള്‍ക്കിടയിലും മീന്‍പെറുക്കാന്‍ നാട്ടുകാര്‍

കാപ്പാട് കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ മത്സ്യക്കൊയ്ത്ത്; ആശങ്കകള്‍ക്കിടയിലും മീന്‍പെറുക്കാന്‍ നാട്ടുകാര്‍

കടല്‍ ഉള്‍വലിയുന്നതിന്റെ ആശങ്കയില്‍ നില്‍ക്കുമ്പോഴായിരുന്നു തിരത്തടിയുന്ന ചാകര ഏവരുടേയും ശ്രദ്ധയില്‍പ്പെട്ടത്

ചേമഞ്ചേരി: ഒഖ തീര്‍ക്കുന്ന പ്രതിഭാസങ്ങളില്‍ ആശങ്കാകുലരായിരിക്കുകയാണെങ്കിലും കാപ്പാട് കടല്‍ ഉള്‍വലിഞ്ഞപ്പോള്‍ മീന്‍പെറുക്കിയെടുക്കാന്‍ നിരവധി പേരെത്തി. കടല്‍ ഉള്‍വലിയുന്നതിന്റെ ആശങ്കയില്‍ നില്‍ക്കുമ്പോഴായിരുന്നു തിരത്തടിയുന്ന ചാകര ഏവരുടേയും ശ്രദ്ധയില്‍പ്പെട്ടത്. 

തീരക്കടലില്‍ കാണുന്ന മാന്തള്‍, ഏട്ട ചെറുമീനുകള്‍ എന്നീ ഇനങ്ങളിലെ മീനുകളാണ് തീരത്തടിഞ്ഞത്. ഇത് പറക്കാന്‍ പ്രായഭേദമന്യ നിരവധി പേരുമെത്തി. എന്നാല്‍ കൂടുതല്‍ ആളുകള്‍ എത്തിയതോടെ സംഭവം അറിഞ്ഞ് കൊയിലാണ്ടി സിഐ കെ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മീന്‍ എടുക്കാനുള്ള നാട്ടുകാരുടെ ശ്രമത്തെ വിലക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com