ദുരിതക്കയത്തില്‍ തിരിഞ്ഞുനോക്കാതിരുന്ന മുകേഷിന് മത്സ്യതൊഴിലാളികളുടെ ശകാരവര്‍ഷം

ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതം അനുഭവിക്കുമ്പോള്‍ സ്ഥലം എംഎല്‍എയായ മുകേഷ് തിരിഞ്ഞുനോക്കാതിരുന്നതിന് എതിരെ കൊല്ലത്തെ തീരദേശവാസികളുടെ പ്രതിഷേധം
ദുരിതക്കയത്തില്‍ തിരിഞ്ഞുനോക്കാതിരുന്ന മുകേഷിന് മത്സ്യതൊഴിലാളികളുടെ ശകാരവര്‍ഷം

കൊല്ലം:  ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതം അനുഭവിക്കുമ്പോള്‍ സ്ഥലം എംഎല്‍എയായ മുകേഷ് തിരിഞ്ഞുനോക്കാതിരുന്നതിന് എതിരെ കൊല്ലത്തെ തീരദേശവാസികളുടെ പ്രതിഷേധം. വ്യാഴാഴ്ച ഉച്ചമുതല്‍ കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോള്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു. 

എന്നാല്‍ ഇന്നലെ വൈകീട്ട് മാത്രമാണ് മുകേഷ് തീരദേശത്തേക്ക് വന്നത്. എംഎല്‍എ സ്ഥലത്ത് എത്താതത്തിന്റെ രോക്ഷം മത്സ്യതൊഴിലാളികള്‍ക്കിടയില്‍ ശക്തമായതിനിടയിലാണ് മുകേഷ് എത്തിയത്. എവിടെയായിരുന്നു, ഇവിടെ എങ്ങും കണ്ടില്ലല്ലോ എന്നി ചോദ്യങ്ങള്‍ക്ക് താമശ രൂപേണ മറുപടി പറഞ്ഞ മുകേഷിനെ ശകാര വാക്കുകളാണ് പിന്നിട് വരവേറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com