പ്രകൃതിയുടെ ഈ ക്രൂരതാണ്ഡവത്തില്‍ പരസ്പര വിമര്‍ശനങ്ങള്‍ക്ക് മെനക്കെടരുത്; വിഷമത്തോടെയുള്ള കുറിപ്പുമായി പി ശ്രീരാമകൃഷ്ണന്‍

ദയവായി പ്രകൃതിയുടെ ഈ ഈ ക്രൂര താണ്ഡവത്തിന്റെ സമയത്ത് പരസ്പര വിമര്‍ശനങ്ങള്‍ക്ക് മെനക്കെടരുത് എല്ലാവരും ഒത്തൊരുമയോടെ ബുദ്ധിമുട്ടുള്ള മനുഷ്യരെ സഹായിക്കാന്‍ രംഗത്തിറങ്ങണം 
പ്രകൃതിയുടെ ഈ ക്രൂരതാണ്ഡവത്തില്‍ പരസ്പര വിമര്‍ശനങ്ങള്‍ക്ക് മെനക്കെടരുത്; വിഷമത്തോടെയുള്ള കുറിപ്പുമായി പി ശ്രീരാമകൃഷ്ണന്‍


ചെന്നൈ: ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലെയും തീരദേശത്തെ പാവപ്പെട്ട മനുഷ്യരുടെ ഇന്നത്തെ അവസ്ഥയില്‍ അവരോടൊപ്പം ചേരാനും സഹായ പദ്ധതികളില്‍ നേരിട്ടു പങ്കെടുക്കാനും കഴിയാത്ത സ്ഥിതി വല്ലാത്ത വിഷമം ഉണ്ടാക്കുന്നതായി സ്പീക്കര്‍ പി ശ്രീരമാകൃഷ്ണന്‍. കാല്‍മുട്ടുകളുടെ അസഹനീയമായ വേദനയും ഡിസ്‌ക് പ്രശ്‌നവും കാരണം കോയമ്പത്തൂരില്‍ ചികിത്സയിലായതിനാലാണ് സ്ഥലത്തെത്താന്‍ കഴിയാത്തതെന്നും പി ശ്രീരാമകൃഷ്ണന്‍ പറയുന്നു. 

പെട്ടെന്നുണ്ടായ അടിയന്തിസാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഇടപെട്ടു എന്ന് ഉറപ്പുവരുത്താന്‍ ആവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ജില്ലാ കലക്ടറേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നിരന്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കി സജീവമാകുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്താന്‍ സ്ഥലം സന്ദര്‍ശിക്കാന്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ള വരോട് നിര്‍ദേശിച്ചിരുന്നു അവര്‍ അപ്രകാരം ചെയ്തിട്ടുണ്ട്. ഇനിയും എന്തെങ്കിലും കുറവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവുന്നതെല്ലാം ചെയ്യാവുന്നതാണ്. ദയവായി പ്രകൃതിയുടെ ഈ ഈ ക്രൂര താണ്ഡവത്തിന്റെ സമയത്ത് പരസ്പര വിമര്‍ശനങ്ങള്‍ക്ക് മെനക്കെടരുത് എല്ലാവരും ഒത്തൊരുമയോടെ ബുദ്ധിമുട്ടുള്ള മനുഷ്യരെ സഹായിക്കാന്‍ രംഗത്തിറങ്ങണമെന്നും പി ശ്രീരാമകൃഷ്ണന്‍ പറയുന്നു.

പി ശ്രീരാമകൃഷ്ണന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

വിഷമത്തോടെയുള്ള ഒരു കുറിപ്പ്

കാല്‍മുട്ടുകളുടെ അസഹനീയമായ വേദനയും ഡിസ്‌ക് പ്രശ്‌നവും കാരണം കോയമ്പത്തൂരില്‍ ചികിത്സയിലായ എനിക്ക് എന്റെ മണ്ഡലമായ പൊന്നാനിയിലെയും, പൊതുവേ കേരളത്തിലെയും തീരദേശത്തെ പാവപ്പെട്ട മനുഷ്യരുടെ ഇന്നത്തെ അവസ്ഥയില്‍ അവരോടൊപ്പം ചേരാനും സഹായ പദ്ധതികളില്‍ നേരിട്ടു പങ്കെടുക്കാനും കഴിയാത്ത സ്ഥിതി വല്ലാത്ത വിഷമം ഉണ്ടാക്കുന്നുണ്ട്
വേദന സഹിച്ചും വിഷമിച്ചും കുറെ മുന്നോട്ടുപോയെങ്കിലും ശരിയായ ചികിത്സ ഇനിയും ചെയ്യാതിരുന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ് അനുസരിക്കേണ്ടി വന്നു കടല്‍ ക്ഷോഭിച് ആഞ്ഞടിച്ചു കൊണ്ടിരിക്കുമ്പോള്‍ എംഎല്‍എ സ്ഥലത്തെത്തിയില്ല എന്ന് തോന്നുന്നവര്‍ ഉണ്ടാകാം. കാര്യം അറിയാത്തതുകൊണ്ട് അങ്ങനെ തോന്നുന്നതില്‍ തെറ്റുമില്ല.. അവര്‍ കൂടി എന്റെ വിഷമാവസ്ഥ മനസ്സിലാക്കാനാണ് ഈ കുറിപ്പ്. തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നിരന്തരം ഇടപെട്ടു കൊണ്ടിരിക്കുന്നുണ്ട്. കടല്‍ഭിത്തി നിര്‍മ്മാണം സംബന്ധിച്ച് പടിഞ്ഞാറന്‍ തീര ദേശങ്ങളില്‍ ആകെ ഒരു പുതുസമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ അതിനിടയില്‍ നമുക്ക് ലഭ്യമാകുന്നതെല്ലാം നേടിയെടുക്കാന്‍ പരമാവധി പരിശ്രമിച്ചു. ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു ണ്ട്. പെട്ടെന്നുണ്ടായ അടിയന്തിസാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ഇടപെട്ടു എന്ന് ഉറപ്പുവരുത്താന്‍ ആവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ജില്ലാ കലക്ടറേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നിരന്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കി സജീവമാകുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുവരുത്താന്‍ സ്ഥലം സന്ദര്‍ശിക്കാന്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ള വരോട് നിര്‍ദേശിച്ചിരുന്നു അവര്‍ അപ്രകാരം ചെയ്തിട്ടുണ്ട്. ഇനിയും എന്തെങ്കിലും കുറവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവുന്നതെല്ലാം ചെയ്യാവുന്നതാണ്. ദയവായി പ്രകൃതിയുടെ ഈ ഈ ക്രൂര താണ്ഡവത്തിന്റെ സമയത്ത് പരസ്പര വിമര്‍ശനങ്ങള്‍ക്ക് മെനക്കെടരുത് എല്ലാവരും ഒത്തൊരുമയോടെ ബുദ്ധിമുട്ടുള്ള മനുഷ്യരെ സഹായിക്കാന്‍ രംഗത്തിറങ്ങണം സര്‍ക്കാര്‍ സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നമ്മള്‍ കൂടെ നിന്നു കൊടുക്കണം. ഇനിയും അല്‍പ ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ മാത്രമേ എനിക്ക് പുറത്തിറങ്ങാന്‍ പറ്റൂ. പലപ്പോഴായി ശരീരം ഏറ്റുവാങ്ങേണ്ടിവന്ന ആഘാതങ്ങള്‍ പലതരത്തില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
വിമര്‍ശനബുദ്ധിയോടെ കാര്യങ്ങളെ കാണുന്ന സുഹൃത്തുക്കള്‍ കൂടി മനസ്സിലാക്കാനാണ് ഈ കുറിപ്പ്. പ്രയാസം അനുഭവിക്കുമ്പവരെ സംരക്ഷിക്കുവാനും ചേര്‍ത്തു നിര്‍ത്തുന്നതിനും മുഴുവന്‍ സുഹൃത്തുക്കളും തയ്യാറാവുമല്ലോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com