ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ജാതി വിളിച്ച് ആക്ഷേപിച്ച സംഭവം; നടപടി ശാസന മാത്രം

കഴിഞ്ഞ ആറാട്ട് സദ്യ ദിവസമായിരുന്നു ജാതിപ്പേര്‍ വിളിച്ച് ആക്ഷേപിച്ച സംഭവം നടന്നത്.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ജാതി വിളിച്ച് ആക്ഷേപിച്ച സംഭവം; നടപടി ശാസന മാത്രം

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തിയ ഭക്തനെ ജാതിപ്പേര്‍ വിളിച്ച് ആക്ഷേപിച്ച ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം മാനേജര്‍ ഡി ശ്രീകുമാറിനെതിരെയുള്ള നടപടി ശാസനയിലും മെമ്മോയിലും ഒതുക്കി. കഴിഞ്ഞ ആറാട്ട് സദ്യ ദിവസമായിരുന്നു ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം നടന്നത്. ഇതേ തുടര്‍ന്ന് ശ്രീകുമാറിനെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തിരുന്നു. 

അഭിഭാഷനായ ബിഎല്‍ ശ്യാമിന്റെ നേതൃത്വത്തില്‍ ക്ഷേത്രഭരണ സമിതി കമ്മിഷനെ വച്ച് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ശ്രീകുമാര്‍ കുറ്റക്കാരനാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഭരണസമിതി മാനേജര്‍ക്കെതിരെയുള്ള നടപടി ഒരു മെമ്മോയില്‍ ഒതുക്കുകയാണ് ചെയ്തത്. 

അതേസമയം ജാതിപ്പേര് വിളിച്ച് ഭക്തനെ ആക്ഷേപിച്ച സംഭവത്തിലെ കുറ്റവാളിയെ ക്ഷേത്രം ഭരണസമിതി രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് സാംബവ സഭാ ജില്ലാ സെക്രട്ടറി മഞ്ചയില്‍ വിക്രമന്‍ ആരോപിച്ചു. ഇക്കാര്യം സഭ സംസ്ഥാനപട്ടിക ജാതി കമ്മിഷനെ അറിയിച്ചിട്ടുണ്ട്. മാനേജര്‍ക്കെതിരെ ക്ഷേത്രം അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രത്യക്ഷ സമരം തുടങ്ങുമെന്നും വിക്രമന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com